സംസ്ഥാനത്ത് ഇതുവരെ 304 പേര്‍ക്ക് സൂര്യാതപവും 4 പേര്‍ക്ക് സൂര്യാഘാതവും ഏറ്റു. ഈ മാസം 31വരെ അതീവ ജാഗ്രത തുടരാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് ഒന്നര വയസുള്ള കുട്ടിയുൾപ്പടെ 65 പേർക്കാണ് ഇന്നലെ സൂര്യാതപമേറ്റത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം ഇടുക്കി , വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത.
ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വെര എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത്
ഒഴിവാക്കണമെന്നതുള്‍പ്പെടുയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചികപ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി. ഈ മാസം 31വരെ അതീവ ജാഗ്രത തുടരാനാണ് നിർദ്ദേശം.
സംസ്ഥാനത്ത് ഇതുവരെ 304 പേര്‍ക്ക് സൂര്യാതപവും. തിരുവനന്തപുരത്തും എറണാകുളത്തുമായി 4 പേർക്ക് സൂര്യാഘാതവും ഉണ്ടായി.
4 പേർ മരിച്ചെങ്കിലും ഒരു മരണമാണ് സൂര്യാതപം മൂലമെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ജില്ലകളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ അതത് കളക്ട്രേറ്റിൽ കണ്‍ട്രൂൾ റുമുകൾ തുറന്നിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.