തലശ്ശേരിയുടെ മണ്ണിൽ തരംഗം സൃഷ്ടിച്ച് വടകര മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജൻ

തലശ്ശേരിയുടെ മണ്ണിൽ തരംഗം സൃഷ്ടിച്ച് വടകര മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജൻ.തലശ്ശേരി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തിയ പി ജയരാജന് ലഭിച്ചത് വീരോചിത വരവേൽപ്പ്.

ജയരാജന് കെട്ടിവയ്ക്കാനുള്ള പണം തലശ്ശേരിയിലെ പ്രശസ്തമായ എക്കണ്ടിയിൽ കുടുംബം കൈമാറി.

നാടും നഗരവും ഇളക്കി മറിച്ചു കൊണ്ടായിരുന്നു പി ജയരാജന്റെ തലശ്ശേരി നിയോജക മണ്ഡലത്തിലെ പര്യടനം.സ്വീകരണ കേന്ദ്രങ്ങളിൽ ഉത്സവ പ്രതീതി.വാദ്യ ഘോഷവും മുത്തുക്കുടകളും തനത് കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്രയോടെയാണ് തലശ്ശേരിയുടെ മണ്ണ് ജയരാജന് വീരോചിത വരവേൽപ്പ് നൽകിയത്.

ഇടത് വിരുദ്ധ ശക്തികളുടെ അവിശുദ്ധ സഖ്യവും മത നിരപേക്ഷതയും വികസനവും ആഗ്രഹിക്കുന്ന ജനങ്ങളും തമ്മിലാണ് വടകരയിലെ പോരാട്ടമെന്ന് പി ജയരാജൻ പറഞ്ഞു.

തലശ്ശേരിയിലെ പ്രശസ്തമായ എക്കണ്ടിയിൽ കുടുംബത്തിന് വേണ്ടി ആയിഷുമ്മ പി ജയരാജന് കെട്ടിവയ്ക്കാനുള്ള പണം നൽകി.സ്വീകരണ പരിപാടികളിൽ യുവജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here