നാടിന്‍റെ നാനാ ദിക്കിലും ആവേശകരമായ സ്വീകരണമേറ്റുവാങ്ങി കെഎന്‍ ബാലഗോപാല്‍

കൊല്ലം ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിന് ചാത്തന്നൂർ മണ്ഡലത്തിൽ കശുവണ്ടി തൊഴിലാളികൾ മുതൽ വൃദ്ധകളുടെ വരെയുള്ളവരുടെ ആശീർവാദവും സ്വീകരണവും ലഭിച്ചു.

വലതുപക്ഷ സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ കുണ്ടറ മണ്ഡലത്തിലെ കശുവണ്ടി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥി കെവി സാബു കൊലത്ത് മത സാമുദായിക നേതാക്കളെ കണ്ട് പിന്തുണതേടി.

ഐശ്വര്യം വാരിവിതറിയാണ് ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിലെ നല്ലവരായ വോട്ടർമാർ കെ.എൻ ബാലഗോപാലിനെ വിജയാശംസ നേർന്ന് ആശീർവദിക്കുന്നത്.

മാലയിട്ടും പൂക്കൾ നൽകിയും സെൽഫിയെടുത്തും സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത് ഇടതു ക്യാമ്പിൽ പ്രതീക്ഷ പകരുന്നു.

പറഞ്ഞത് ചെയ്യുന്ന സംസ്ഥാനത്തെ ഇടതു സർക്കാരിന്റെ നേട്ടങൾ പറയുനിനതിനൊപ്പം യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികളുടെ നുണ പ്രചരണത്തെ തുറന്നു കാട്ടിയുമായിരുന്നു ബാലഗോപാലിന്റെ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here