ഏഴു വയസുകാരന് മാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം; കുട്ടിയെ കാലില്‍പിടിച്ച് നിലത്ത് അടിച്ചു; തലച്ചോറില്‍ രക്തസ്രാവം; കുട്ടി അബോധാവസ്ഥയില്‍

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തില്‍ നിന്നും ക്രൂര മര്‍ദ്ധനമേറ്റ കുഞ്ഞിന്‍റെ നില അതീവ ഗുരുതരം. കുട്ടിയെ ഇയാള്‍ കാലില്‍പിടിച്ച് നിലത്ത് അടിക്കുകയാണ് ഉണ്ടായെന്ന് പൊലീസ് പറഞ്ഞു.

തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും കുട്ടി അബോധാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യ സ്ഥിയില്‍ മാറ്റമൊന്നും ഇല്ല.

വെന്‍റിലേറ്ററിന്‍റെ സഹായത്തൊടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വടികൊണ്ട് തലയ്ക്കും മുഖത്തും അടിച്ച ശേഷമാണ് കാലില്‍ പിടിച്ച നിലത്ത് അടിക്കുന്ന ക്രൂരതവരെ ഉണ്ടായത്.

മര്‍ദ്ധനത്തില്‍ കുഞ്ഞിന്‍റെ കാ‍ഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോ‍ഴും ബോധം വീണ്ടെടുക്കാന്‍ ക‍ഴിഞ്ഞിട്ടില്ല. സംഭവത്തില്‍ മാതാവും രണ്ടാനച്ഛനും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടുകൂടി ഉണ്ടാവുമെന്നാണ് അറിയാന്‍ ക‍ഴിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ ഏതാനും മാസങ്ങളായി കുമാരമംഗലത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News