ജഗദീഷിന് പാടുവാനായി റസൂൽ പൂക്കുട്ടിയെ ‘പൂട്ടിയിട്ടു’

മുംബൈ: മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധുവിനെ മുംബൈയിൽ ആദരിക്കുന്ന ചടങ്ങിലായിരുന്നു രസകരമായ രംഗം അരങ്ങേറിയത്.

ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിച്ചേരേണ്ട ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി നഗരത്തിലെ ട്രാഫിക്കിൽ പെട്ട് വൈകിയതായിരുന്നു സന്ദർഭം. മധുവിനെ ആദരിക്കുന്ന ചടങ്ങ് റസൂൽ വന്നതിന് ശേഷമാണ് സംഘാടകർ പ്ലാൻ ചെയ്തിരുന്നത്.

എന്നാൽ വേദിയിലുണ്ടായിരുന്ന പ്രമുഖരെല്ലാം ആശംസകൾ നേർന്ന് കഴിഞ്ഞിട്ടും റസൂൽ എത്താതായപ്പോഴാണ് സമയോചിതമായി ജഗദീഷ് പാട്ടു പാടുവാനായി തീരുമാനിച്ചു മൈക്കെടുത്തത്.

ഈ അവസരത്തിൽ വേദിയിലിരുന്ന മധു തൊട്ടടുത്തിരുന്ന മനോജ് കെ ജയനെ അടുത്തേക്ക് വിളിച്ചിരുത്തി പറഞ്ഞ തമാശയായിരുന്നു ചടങ്ങിൽ പൊട്ടിച്ചിരി ഉയർത്തിയത്.

എന്നാൽ ജഗദീഷ് പാട്ട് പാടി കഴിഞ്ഞിട്ടും റസൂൽ എത്തിയിരുന്നില്ല. അങ്ങിനെയാണ് ജഗദീഷ് മനോജിനെ ഒരു പാട്ടു പാടാൻ ക്ഷണിക്കുന്നത്.

വേദിയിലിരുന്ന മനോജ് പാട്ടു പാടുവാനെത്തിയപ്പോഴാണ് കുറച്ചു മുൻപേ മധു തന്നോട് പറഞ്ഞ തമാശ സദസ്സുമായി പങ്കു വച്ചത്. റസൂൽ ട്രാഫിക്കിൽ പെട്ടതാകില്ലെന്നും ജഗദീഷിന് പാടുവാൻ വേണ്ടി പൂട്ടിയിട്ടതാകാനാണ് വഴിയെന്നുമായിരുന്നു മധു പറഞ്ഞ തമാശ.


നർമ്മം ശരിക്കുമാസ്വദിച്ച ജഗദീഷ് അത് തമാശയല്ലെന്നും സംഗതി ശരിയാണെന്നും പറഞ്ഞാണ് സദസ്സിനെ വീണ്ടും രസിപ്പിച്ചത്.

മുംബൈ ലീല ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു താരങ്ങൾ തമ്മിലുള്ള തമാശകൾ അതിഥികളെയും രസിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News