തൊഴിലാളിയെ കൊന്ന കേസ്; ശരവണഭവന്‍ ഹോട്ടല്‍ ഉടമയ്ക്ക് ജീവപര്യന്തം തടവ്

ഹോട്ടല്‍ തൊഴിലാളിയെ കൊന്ന കേസില്‍ ശരവണഭവന്‍ ഹോട്ടല്‍ ശൃംഖലാ ഉടമ പി. രാജഗോപാലിന്റെ ജീവപര്യന്തം തടവ് സുപ്രീംകോടതി ശരിവെച്ചു. ജൂലൈ ഏഴിന് മുമ്പായി കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

ശരവണ ഭവന്‍ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ശാന്തകുമാറിനെ 2009ല്‍ രാജഗോപാല്‍ കൊന്നുവെന്നാണ് കേസ്. കേസില്‍ ജീവപര്യന്തം ശിക്ഷ നല്‍കിയ മദ്രാസ് ഹൈകോടതി വിധിയെ രാജഗോപാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

തൊഴിലാളിയുടെ ഭാര്യ ജീവജ്യോതിയെ മൂന്നാം ഭാര്യയായി വിവാഹം കഴിക്കുന്നതിനാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രൊസിക്യൂഷന്‍ വാദം. കൊടൈക്കനാല്‍ കാടുകളിലെ പെരുമാള്‍ മലൈയില്‍ വെച്ച് ശാന്തകുമാറിനെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News