രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് എതിരെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിനും രംഗത്ത്. മത്സരിച്ചാൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് എതിരാകുമെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

എന്നാൽ രാഹുൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. അതേസമയം 16 ആം സ്ഥാനാർത്ഥി പട്ടികയിലും വടകര,വയനാട് സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായില്ല.

രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം ഒരാഴ്ചയാകുമ്പോൾ വയനാട്ടിൽ മത്സരിക്കരുതെന്ന ആവശ്യവുമായി കൂടുതൽ ഘടക കക്ഷികൾ രംഗത്തെത്തുകയാണ്.

മറ്റ് ഘടക കക്ഷികൾക്ക് പിന്നാലെ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും ഇതേ നിലപാട് ഉന്നയിച്ചു. മത്സരിക്കുന്നത് ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യമെന്ന സന്ദേശത്തിന് എതിരാകുമെന്ന് സ്റ്റാലിൻ സോണിയയെയും രാഹുലിനെയും അറിയിച്ചു.

എന്നാൽ രാഹുൽ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആകണം.

രാഹുലിന്റെ പിന്മാറ്റം കേരളത്തിലെ സാധ്യതകളെ ബാധിക്കുന്നുവെന്നും ഈ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ഇന്ന് പ്രഖ്യാപിച്ച 16ആം പട്ടികയിലും വടകര, വയനാട് സ്ഥാനാർത്ഥികളുടെ പേരില്ല. തീരുമാനം ആകുമ്പോൾ അറിയിക്കാമെന്ന് ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്ഷണം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here