വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകനും ഒരു കുട്ടിയുടെ അച്ഛനുമായ ഷിബു പൊലീസിന് മുന്നില്‍ കീഴടങ്ങി.
ആര്‍എസ്എസ് താലൂക്ക് കാര്യവാഹകാണ് വീട്ടുടമസ്ഥനായ ഷിബു. സ്‌ഫോടനത്തില്‍ കജില്‍, ഗോകുല്‍ എന്നീ കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഏഴ് വടിവാളുകളും മഴുവും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തിരുന്നു.
മരക്കഷ്ണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചതായിരുന്നു ബോംബ് എന്നാണ് നിഗമനം. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here