ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ ദിലീപിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് ഒരുങ്ങുന്നത്.

ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്‍കുഞ്ഞു ജനിച്ച സന്തോഷവും ,പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥ്‌ന്റെ കുഞ്ഞിന് ‘സച്ചിന്‍ ‘ എന്ന് പേരിട്ടു.ചിത്രത്തില്‍ സച്ചിന്റെ അച്ഛനായി എത്തുന്നത് മണിയന്‍ പിള്ള രാജുവാണ് . ആ അച്ചന്റേയും മകന്റെയും കൂട്ടുകാരുടെയും കഥ പറയുന്ന ചിത്രമാണ് സന്തോഷ് നായര്‍ സംവിധാനം നിര്‍വഹിച്ച സച്ചിന്‍ . ഒരുകൂട്ടം നാട്ടിന്‍ പുറത്തെ യുവാക്കളുടെ ക്രിക്കറ്റ് ഭ്രാന്തും അടിയും ബഹളവും സ്‌നേഹവും എല്ലാം കൂടിയ ക്ലീന്‍ കോമഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം.
നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി കാണുന്ന രണ്ട് ക്ലബ്ബുങ്ങള്‍ ,അവര്‍ ഉണ്ടാക്കുന്ന ആഘോഷാരവങ്ങളും , ആവേശവത്തിന്റെയും ത്രില്ലിലാണ് ചിത്രം മുന്നോട്ട് പോവുന്നത്. ബ്രദേര്‍സ് ലെവന്‍ എന്ന ടീമിന്റെ ക്യാപ്റ്റനായി രമേശ് പിഷാരടി എത്തുമ്പോള്‍ , ജെറീസ് ലെവന്‍സ് ശക്തിയായി നില്‍ക്കുന്നത് ധ്യാന്‍ ചെയ്യുന്ന കഥാപാത്രം സച്ചിന്‍ തന്നെയാണ്. ഈ രണ്ടു ടീമിനിടയില്‍ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളും രമേശ് പിഷാരടിയുടെ പെങ്ങളായ അഞ്ജലിയുമായി സച്ചിനുണ്ടാക്കുന്ന പ്രണയുവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം .
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അന്ന രേഷ്മ രാജനാണ് സച്ചിന്റെ കാമുകിയായ അഞ്ജലിയായി വേഷമിടുന്നത് . ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍ പിള്ള രാജു , ജൂബി നൈനാന്‍ , കൊച്ചു പ്രേമന്‍, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്.

നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.2014 ല്‍ ഇറങ്ങിയ നിവിന്‍ പൊളി ചിത്രം 1983 ശേഷം ക്രിക്കറ്റ് സിനിമ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഹരിനാരായണന്റ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 12 നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News