“മത്സ്യത്തിന്റെ ഗന്ധം തനിക്ക് ഓക്കാനം ഉണ്ടാക്കുന്നു” ; മത്സ്യത്തൊഴിലാളികളെ അപമാനിച്ച് ശശി തരൂര്‍

മത്സ്യത്തൊഴിലാളികളെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍.

മത്സ്യ വില്‍പ്പനക്കാരുടെ ഇടയില്‍ പ്രചാരണത്തിന് പോയതിന് ശേഷം ട്വിറ്ററില്‍ ആണ് അവരെ അപമാനിക്കുന്ന തരത്തില്‍ അദ്ദേഹം പ്രതികരിച്ചത്. മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്.

ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ശശി തരൂരിന്റെ ഉള്ളിലെ സവര്‍ണ ചിന്തയാണ് ഇത്തരത്തില്‍ ഒരു കാര്യം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് പറയുകയാണ് വിമര്‍ശകര്‍.

പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ തൊഴില്‍ ചെയ്താണ്.

മത്സ്യത്തൊഴിലാളികളെ കീഴാളരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത് ഇത്തരം സവര്‍ണ ബോധമാണെന്നും ശശി തരൂറിന്റെ പ്രസ്താവന ഏറെ അപകടം നിറഞ്ഞതാണെന്നുമാണ് വിമര്‍ശം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here