ബിജെപിക്കതിരെ ഒരുമിച്ച് രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍; മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ അഭ്യര്‍ഥനയുമായി രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍ ഒരുമിക്കുന്നു. ആഷിഖ് അബു, ബീനാ പോള്‍, വെട്രിമാരന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര മേഖലയിലെ പ്രമുഖരാണ് മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘An Appeal to the People of India’ എന്ന ആശയവുമായി രംഗത്തെത്തുന്നത്.

‘ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്ന ഒരു ഭരണകൂടം, സംസാരിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഭരണകൂടം, നിശബ്ദമാക്കപ്പെടുന്ന, നിരോധനങ്ങളില്‍ നിന്നുമുള്ള, ജനാധിപത്യത്തിന്റെ സംരക്ഷണം’ എന്നതാണ് ഇവര്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം

മലയാളത്തിലെ പുതുതലമുറ സംവിധായകരില്‍ പ്രമുഖനായ ആഷിഖ് അബു, തമിഴ് സംവിധായകന്‍ വെട്രിമാരന്‍, സംവിധായകന്‍ സനല്‍ ശശിധരന്‍, ആനന്ദ് പട്‌വര്‍ധന്‍, ദിവ്യാഭാരതി, എഡിറ്റര്‍ ബീന പോള്‍, സംവിധായകന്‍ മധുപാല്‍, സംവിധായക ലീന മണിമേകല, സുദേവന്‍, മുഹ്‌സിന്‍ പരാരി, പ്രിയനന്ദന്‍, പി എഫ് മാത്യൂസ്, ഷെറി ഗോവിന്ദന്‍, ശ്രീബാല കെ മേനോന്‍, പി ബാബുരാജ്, അമുദന്‍ ആര്‍, ദീപ ധന്‍രാജ്, ഗുര്‍വിന്ദര്‍ സിങ്, പുഷ്‌പേന്ദ്ര സിങ്, കബീര്‍ സിങ് ചൗധരി, അഞ്ജലി മൊണ്ടെറോ, പ്രവീണ്‍ മോര്‍ക്കലെ ദേവാശിഷ് മഖിജ, തുടങ്ങിയവരെല്ലാം അഭ്യര്‍ഥനയില്‍ ഭാഗമാകുന്നുണ്ട്.

പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പറ്റാത്ത ബിജെപി ആള്‍ക്കൂട്ട കൊലപാതകങ്ങളും ഗോരക്ഷകരെ ഉപയോഗിച്ച് രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനും നോക്കുകയാണ്.

ഈ തെരഞ്ഞെടുപ്പില്‍ വിവേകത്തോടെ അവസരം വിനിയോഗിച്ചില്ലെങ്കില്‍ ഫാസിസം നമ്മളെ അടിച്ചമര്‍ത്തുമെന്നും ഇവര്‍ പറയുന്നു.

വിമത ശബ്ദം ഉയര്‍ത്തുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ദേശദ്രോഹിയായി മുദ്രകുത്തുകയാണ്. ‘ദേശസ്‌നേഹം’ ബിജെപിയ്ക്ക് വോട്ടു വര്‍ധിപ്പിക്കാനുള്ള കാര്‍ഡാണ്.

രാജ്യത്തെയും സൈനികരെയും യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമവും ഈ വോട്ടുബാങ്ക് തന്ത്രത്തിന്റെ ഭാഗമാണെന്നു സിനിമാപ്രവര്‍ത്തകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News