നാദാപുരത്ത് ലീഗില്‍ വന്‍ കൊഴിഞ്ഞു പോക്ക്; 60 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു

നാദാപുരം ചെക്യാട് പഞ്ചായത്തിലെ ജാതിയേരില്‍ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകരും അനുഭാവികളുമായ 60
പേരാണ് സി പി ഐ എം മായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

കോഴിക്കോട് ജില്ലയിലെ മുസ്ലീംലിഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് ജാതിയേരി. തെറ്റായ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ഇവര്‍ പറഞ്ഞു. മൊയ്തു , യൂസഫ് ,ആവുക്ക പൈങ്ങാട്ടില്‍ സാദിഖ് ,ചെറിയപനച്ചിക്കൂല്‍ നൗഷി എന്നിവരും കുടുംബാംഗങ്ങളുമുള്‍പെടെയുള്ളവരാണ് സി പി ഐ എം മായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

വളയം കളരി മുക്കില്‍ ചേര്‍ന്ന എല്‍ ഡി എഫ് സ്വീകരണ പൊതുയോഗം സിപിഐഎം ജില്ല സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.
സിപിഐഎംമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് പി മോഹനന്‍ പതാക കൈമാറി.

കെ അനീസ് അധ്യക്ഷനായി. എ എന്‍ ഷംസീര്‍ എംഎല്‍എ ,ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞികൃഷ്ണന്‍, ഏരിയാ സെക്രട്ടറി പി പി ചാത്തു എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News