സഞ്ജുവിന്‍റെ സെഞ്ച്വറി മികവില്‍ രാജസ്ഥാന് കൂറ്റന്‍ സ്കോര്‍

സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവില്‍ രാജസ്ഥാന് മികച്ച സ്‌കോര്‍. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ 54 ബോളുകളില്‍ നിന്നുമാണ് സഞ്ജു തന്റെ സെഞ്ച്വറി തികച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍2 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. സഞ്ജുവിന് കൂട്ടായി ക്യാപ്റ്റന്‍ രഹാനെ അര്‍ദ്ധ സെഞ്ച്വറി നേടി. 4 സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ ശതകം.

ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് മലയാളിയായ സഞ്ജു നേടിയത്. അവസാന നിമിഷം ആഞ്ഞടിച്ച ബെന്‍ സ്‌റ്റോക്കസും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here