മരിക്കാത്ത നക്ഷത്രങ്ങളുമായി പ്രേംചന്ദ് ; കോഴിക്കോട് ഏറ്റുവാങ്ങി നാല് പുസ്തകങ്ങള്‍

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദിന്റെ ഏറ്റവും പുതിയ പുസ്തകം മരിക്കാത്ത നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ നാല് പുസ്തകങ്ങളുടെ പ്രകാശനം കോഴിക്കോട് നടന്നു.

1986 ല്‍ ജോണ്‍ എബ്രഹാം വിട പറഞ്ഞപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം മുതല്‍ 2018 ല്‍ ജോണിന്റെ സഹയാത്രികനും അമ്മ അറിയാനിലെ നടനുമായ ഹരി നാരയണന്‍ വരെ അറുപതോളം പേരുടെ മരണങ്ങളിലൂടെയുള്ള യാത്രയാണ് മരിക്കാത്ത നക്ഷത്രങ്ങള്‍.

പ്രേംചന്ദിന്റെ തന്നെ വായനക്കാരുടെ കൈയ്യിലെത്തിയ ‘നൂറ്റാണ്ടിന്റെ മൗനങ്ങള്‍’, ഐ.വി.ശശി ഓര്‍മ്മ പഠനം സംഭാഷണം, കാഴ്ചയുടെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ വസന്തം എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടു.

കോഴിക്കോട്ട് കെ.പി.കേശവമേനോന്‍ ഹാളില്‍ ടി.ദാമോദന്‍ മാഷിന്റെ ഏഴാമത്തെ സ്മൃതിവര്‍ഷത്തിന്റെ ഭാഗമായായിരുന്നു പരിപാടി.

പുസ്തക പ്രകാശനത്തെക്കുറിച്ച് പ്രേംചന്ദ് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

‘ #എന്റെ 60 മരണങ്ങള്‍

‘മരിക്കാത്ത നക്ഷത്രങ്ങള്‍’ ഒരോര്‍മ്മപ്പുസ്തകമായി ഇന്നലെ പുറത്തിറങ്ങി. ഡി.സി.ബുക്‌സാണ് പ്രസാദകര്‍. എണ്‍പതുകളുടെ സാമൂഹിക അതിജീവനപ്പോരാട്ടത്തില്‍ ഒപ്പം യാത്ര തുടങ്ങിയ കൂട്ടുകാരന്‍, ഇംഹാന്‍സ് ഡയറക്ടര്‍ ഡോ: പി.കൃഷ്ണകുമാര്‍ സുഹൃത്തും കഥാകാരനും ചടങ്ങിന്റെ അധ്യക്ഷനുമായിരുന്ന വി.ആര്‍. സുധീഷിന് നല്‍കിയായിരുന്നു പ്രകാശനം. കോഴിക്കോട്ട് മാതൃഭൂമി കെ.പി.കേശവമേനോന്‍ ഹാളില്‍ പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ടി.ദാമോദന്‍ മാഷിന്റെ ഏഴാമത്തെ സ്മൃതിവര്‍ഷത്തിന്റെ ഭാഗമായാണ് എല്ലാം നടത്തിയത്. പുസ്തകം വെള്ളിത്തിരയുടെ കാണാപ്പുറങ്ങളുടെ പാഠം പകര്‍ന്നു തന്ന ദീദിയുടെ അച്ഛന്‍ , തിരക്കഥാകൃത്ത് ടി.ദാമോദരന്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമായിരുന്നു.

മരണങ്ങളുടെ പട്ടികക്ക് തുടക്കമോ ഒടുക്കമോ ഇല്ല, അത് കാലപ്രവാഹത്തിലെ പിടിതരാത്ത ഒഴുക്കാണ് . 1986 ല്‍ ജോണ്‍ എബ്രഹാം വിട പറഞ്ഞപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ‘തെരുവുകളിലെ നൃത്തം’ എന്ന ലേഖനം മുതല്‍ 2018 ല്‍ ജോണിന്റെ അമ്മ അറിയാന്‍ എന്ന അവസാന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുഹൃത്ത് ഹരിനാരായണനെക്കുറിച്ച് എഴുതിയ ‘ പൂട്ടും താക്കോലുമില്ലാത്ത വീട് ” എന്ന ഓര്‍മ്മ വരെയുള്ള എന്റെ ഈ സ്വന്തം ‘മരണങ്ങളിലൂടെ ‘ യാത്രയില്‍ , മരിക്കാത്ത നക്ഷത്രങ്ങളായി 60 പേരുണ്ട് ഒപ്പം .

ജോണ്‍ എബ്രഹാം (1937 1987) , പി.കെ.റോസി (19031988 ) , സത്യന്‍ (19121971) , കോഴിക്കോട് അബ്ദുള്‍ ഖാദര്‍ (19151977) , നിലമ്പൂര്‍ ബാലന്‍ (1930 1990) , എ.സോമന്‍ (19592000) , തിയോ വാല്‍ഗോഗ് (19572004 ) , ശ്രീവിദ്യ (19352006) , മാ മന്ദാകിനി (19242006) , ബര്‍ഗ് മാന്‍ (19182007) , അന്റോണിയോണി (19122007) ,എം.എന്‍.വിജയന്‍ (19302007) , സി.വി.ശ്രീരാമന്‍ (19312007) , കോഴിക്കോടന്‍ (19252007) , സമദ് (19442006) , ഭരത് ഗോപി (19372008) , നെല്ലിക്കോട് കോമളം (19372008) , രഘുവരന്‍ (19582008) , പി.എന്‍.മേനോന്‍ (19282008) , കെ.പി.അപ്പന്‍ (19362008) ,ഡോ :ടി.കെ.രാമചന്ദ്രന്‍ (19492008) , മൈക്കല്‍ ജാക്‌സണ്‍ (19582009) , ലോഹിതദാസ് (1955 2009 ) ,രാജന്‍ പി ദേവ് (19512009) , ഭരത് മുരളി (19542009) , ശരത്ചന്ദ്രന്‍ (19582010) , കൊച്ചിന്‍ ഹനീഫ (19512010) ,ഗിരീഷ് പുത്തഞ്ചേരി (19612010), സന്തോഷ് ജോഗി (19752010) , എം.കെ. കമലം (19232010) , ശ്രീനാഥ് (19562010) , അടൂര്‍ പങ്കജം (1929 2010) , എം.ജി. രാധാകൃഷ്ണന്‍ (1940 201O) , വേണു നാഗവള്ളി (19492010) , എ.അയ്യപ്പന്‍ (19492010) , ശാന്താദേവി (19272010) , ആറന്മൂള പൊന്നമ്മ (19142011) , ആഹ്വാന്‍ സെബാസ്റ്റ്യന്‍ (19272011) , മധു മോഹന്‍ (19632011) , വാസുപ്രദീപ് (19312011) , ഉദ്യോഗസ്ഥ വേണു (1940 2011) , ചിന്ത രവീന്ദ്രന്‍ (19452011) , ജോണ്‍സന്‍ മാസ്റ്റര്‍ (19532011) , കാക്കനാടന്‍ (19352011) , മോഹന്‍ രാഘവന്‍ (19642011) , സുകുമാര്‍ അഴീക്കോട് (19262012 ) , ജോസ് പ്രകാശ് (19252012 ) , ടി.ദാമോദരന്‍ (19352012 ) , നവോദയ അപ്പച്ചന്‍ (19242012 ) , തിലകന്‍ (1933 2012 ) ,ഋതുപര്‍ണ്ണ ഘോഷ് ( 19632013) , എ.വിന്‍സന്റ് (19282015) , ടി.എന്‍. ഗോപകുമാര്‍ (19572016) , ഒ.എന്‍.വി. (19312016) , സി.രാമചന്ദ്രമേനോന്‍ (19292017) , കെ.ആര്‍.മോഹനന്‍ (19472017) , ഐ.വി.ശശി (19482017) , സിദ്ദിഖ് (50′ s 90’ s) , പടിയന്‍ (19472009) ,ഹരിനാരായണന്‍ (19612018) …… ഇവരാണ് ഈ അറുപത് പേര്‍. ഈ പട്ടിക അപൂര്‍ണ്ണമാണ്. ഏറ്റവും പ്രിയപ്പെട്ട പലരും ഇതോടൊപ്പമില്ല. അവരെക്കുറിറച്ചെഴുതാനള്ള നിമിത്തം എത്തിയില്ലെന്നു മാത്രമേ പറയാനാവൂ.

മുതിര്‍ന്ന കൂട്ടുകാരനായിരുന്ന സിദ്ദിഖ് മാത്രം എപ്പോള്‍ ജനിച്ചു എന്നോ എപ്പോള്‍ മരിച്ചു എന്നോ ആര്‍ക്കും കണ്ടെത്താനായിട്ടില്ല. ഓരോരുത്തര്‍ക്കുമുണ്ടാകും ഇതുപോലെ സ്വന്തം ആകാശത്തെ മരിക്കാത്ത നക്ഷത്രങ്ങള്‍ .

ഒപ്പം പ്രകാശനം കാത്ത് നിന്ന മറ്റ് മൂന്ന് പുസ്തകങ്ങളും , ‘നൂറ്റാണ്ടിന്റെ മൗനങ്ങള്‍’ വല്ല്യമ്മയും അനശ്വര പ്രണയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ കാഞ്ചനമാല മുല്ലശ്ശേരി രാജുവേട്ടന്റെ ബേബിച്ചേച്ചിക്കും ,’ഐ.വി.ശശി ഓര്‍മ്മ , പ0നം , സംഭാഷണം ‘ പ്രിയപ്പെട്ട പി.വി.ജി. ജേഷ്ഠനും ദള്‍ നേതാവുമായ കിഷന്‍ചന്ദിനും , ‘ കാഴ്ചയുടെ ഭൂപടത്തില്‍ ഓര്‍മ്മകളുടെ വസന്തം ‘ ഫെമിനിസ്റ്റ് സഹയാത്രികരായ ഡോ: പി.ഗീത ഷാഹിന ബഷീറിനും നല്‍കി ഓദ്യോഗികമായി പുറത്തിറക്കി . ചടങ്ങിന് സാന്നിധ്യമായി മാഷിന്റെ സഹപാഠിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാര്‍ , പോയകാലത്തിന്റെ നിശ്ചലഛായാഗ്രാഹകന്‍ പുനലൂര്‍ രാജന്‍ , ദാമോദരന്‍ മാഷിന്റെ ആത്മമിത്രം ലിബര്‍ട്ടി ബഷീര്‍ക്ക , ഈ വര്‍ഷത്തെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ എം.ജയരാജ് , സുഹൃത്ത് ഷുഹൈബ് , മകള്‍ മുക്ത എന്നിവര്‍ ഒപ്പം നിന്നു. പിന്നെ പ്രിയ മിത്രം ഗായകനും സംഗീത ഗവേഷകനുമായ കെ.കെ.വിനോദ് കുമാറും അതുല , അനുരഞ്ച് , രഞ്ചന, അമൃത , ആതിര എന്നിവര്‍ ഒരുമിച്ച് ദാമോദരന്‍ മാഷിന്റെ സിനിമകളിലെ പാട്ടുകള്‍ ഓര്‍മ്മിച്ചുണര്‍ത്തിയ നേരവും പ്രിയപ്പെട്ടവര്‍ നിറഞ സദസ്സും .( ഒരു സ്റ്റേജും സദസ്സിലുള്ളവരെ കാണാതിരിക്കാന്‍ മാത്രം ഉയരത്തിലല്ല , ശാന്ത് , ശാന്ത് ) .
നന്ദി : ഡി.സി.ബുക്‌സിലെ പ്രിയ മിത്രം രാംദാസ് . റെഡ് ചെറി ബുക്‌സിന്റെ കവി മിത്രം ഷാനവാസ് കോനാരത്ത് , പുസ്തക പ്രസാദക സംഘത്തിന്റെ സാരഥി പ്രിയ മിത്രം പി.സി.ജോസി , ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്ര നിരൂപകനുമായ പ്രിയ മിത്രം ഡോ: സജീഷ്……. വായിച്ച് ഭാഷയില്‍ നിന്നും കറകളഞ്ഞ പ്രിയ മിത്രങ്ങള്‍ വിജയകുമാര്‍ , വിഷ്ണു പിന്നെ ആ നീണ്ട എട്ട് മാസത്തെ അവധിക്കാലത്തിന് വഴിയൊരുക്കിയ എല്ലാവര്‍ക്കും , വന്നതിനും ഒപ്പം നിന്നതിനും. ശാന്ത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News