ഐഎസ്ആര്‍ഒയുടെ ചരിത്രം തിരുത്താന്‍ മോദി ഭക്തര്‍; നെഹ്‌റുവിന്റെ പേര് വിക്കിപീഡിയയില്‍ നിന്നും നീക്കാന്‍ ശ്രമം

ഐഎസ്ആര്‍ഒ സ്ഥാപിക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക് ചരിത്രമാണ്. ഇപ്പോള്‍ അതില്‍ അദ്ദേഹത്തിന്റെ പങ്ക് ഇല്ലാതാക്കി ചരിത്രം തിരുത്താന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

അതിന് ഉദാഹരണമായി ആണ് ഐഎസ്ആര്‍ഒയുടെ വിക്കിപീഡിയ പേജില്‍ ഇന്നം ഇന്നലെയുമായി നട
ന്ന അമ്പതോളം എഡിറ്റിങുകളാണ്. നെഹ്‌റുവിന്റെ പേര് പേജില്‍ നിന്നും നീക്കുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷച്ചുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് വിക്കിപീഡിയ പേജില്‍ തിരുത്തലുകള്‍ നടന്നത്. മാറ്റുന്ന നെഹ്‌റുവിന്റെ പേര് ചിലര്‍ കൃത്യമായി തിരിച്ച് കൊണ്ടു വരുന്നുമുണ്ട്.

ഐഎസ്‌ഐര്‍ഒ നടത്തിയ പരീക്ഷണ വിജയത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

1964 ല്‍ മരിച്ച നെഹ്‌റു 1969 ല്‍ ഐഎസ്ആര്‍ഒ എങ്ങനെ സ്ഥാപിച്ചു എന്ന ചോദ്യമാണ് ബിജെപി ഐടി സെല്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News