മമ്മൂട്ടി-ജോഷി കൂട്ടുകെട്ടില്‍ ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ട്. വ്യത്യസ്തമായ ജോണറുകളില്‍ ഉള്ള പല ചിത്രങ്ങള്‍ ഇതില്‍ ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ദുബായ് എന്ന ബ്രഹ്മാണ്ട സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു കഥ ഇപ്പോഴും പറയാറുണ്ട്.
റാസല്‍ ഖൈമയില്‍ ഷൂട്ടിംഗിന് ഒരു ചെറിയ വിമാന എത്തി. പൈലറ്റിനു മമ്മൂക്കയ്ക്കും മാത്രം ഇരിക്കാന്‍ പറ്റുന്നൊരു കുഞ്ഞ് വിമാനം.
പൈലറ്റിനൊരു നിര്‍ബന്ധം മമ്മൂട്ടി വിമാനം പറത്തനം, കുറെ നിര്‍ബന്ധിച്ചപ്പോള്‍ മെഗാസ്റ്റാര്‍ സമ്മതിച്ചു. പൈലറ്റ്‌ന്റെ പ്രോത്സാഹനം ഇന്ധനമാക്കി മമ്മൂട്ടി വിമാനം പറത്തി. പക്ഷേ വിമാനം ഉയര്‍ന്നപ്പോള്‍ ആണ് മമ്മൂട്ടിക്ക് പന്തികേട് മനസിലായത്. ഇത് തന്റെ കയ്യില്‍ നില്‍ക്കുന്ന സാജധനമല്ലെന്ന്്.
ഒടുവില്‍ സകല ദൈവങ്ങളെയും വിളിച്ചു എങ്ങനെയോ ലാന്‍ഡ് ചെയ്യിപ്പിച്ചു. എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി എന്നാണ് മമ്മൂട്ടി പറയുന്നത്.
ഇതിന് ശേഷം ദുബായ് സിനിമയുടെ ഇന്‍ട്രോ സീന്‍ ഇതുപോലെ മമ്മൂട്ടി വിമാനം പറത്തി വരുന്നതായി ചിത്രീകരിക്കാന്‍ ജോഷിക്ക് ഒരു ആഗ്രഹം തോന്നി.
കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോള്‍ തൊഴുതു കൊണ്ട് അദ്ദേഹം ഒഴിഞ്ഞു. ഇനി ഒരിക്കല്‍ കൂടെ ജീവിതം കൊണ്ട് പന്താടാന്‍ പറ്റില്ലെന്ന് കട്ടായം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here