രാജസ്ഥാന് റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന് അഞ്ച് വിക്കറ്റിന്‍റെ ജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് 1 ഓവര്‍ ബാക്കി നില്‍ക്കേയാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച യൂസഫ് പത്താനും റാഷിദ് ഖാനുമാണ് ഹൈദരബാദിനെ വിജയത്തിലെത്തിച്ചത്.
സണ്‍റൈസേഴ്സിന് വേണ്ടി വാര്‍ണര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. വിജയ് ശങ്കറും, ബെയ്ര്‍സ്റ്റോയും കൂടി ആഞ്ഞടിച്ചതോടെ ജയം സണ്‍റൈസേഴ്സിനൊപ്പം നിന്നും. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ സെഞ്ച്വറിയുടെ മികവില്‍ 198 റണ്‍സ് നേടിയിരുന്നു. 51 പന്തില്‍ നിന്നുമാണ് സഞ്ജു സെഞ്ച്വറി നേടിയത്. ഈ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here