സംസ്ഥാനത്ത് സൂര്യാഘാത-സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് സൂര്യാഘാത-സൂര്യാതപ മുന്നറിയപ്പ് തുടരുന്നു. അതീവ ജാഗ്രത തുടരുണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നീട്ടി. ഒരു മാസത്തിനിടെ 364 പേര്‍ക്കാണ് സൂര്യാതപമേറ്റത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനംവരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത.

ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് കൃത്യമായി പാലിക്കണമെന്നതാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്.

പാലക്കാട് ജില്ലയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെല്‍ഷ്യസ് .തുടര്‍ച്ചയായി 4 ദിവസമാണ് 41 ഡിഗ്രി രേഖപ്പെടുത്തുന്നത്. കാലാവസ്ഥാ വകുപ്പിന്റെ താപസൂചികപ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിപ്പ് നല്‍കി.

എന്നാല്‍ വേനല്‍ മഴ നേരിയ തോതില്‍ സംസ്ഥാനത്തെത്തിയത് പ്രതീക്ഷ നല്‍കുന്നു. അടുത്ത ആഴ്ചയോടെ വേനല്‍ മഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് കൂട്ടല്‍. ഇത് ലഭിച്ചില്ലെങ്കില്‍ ചൂട് കടുക്കും. നിലവില്‍ 51 ശതമാനത്തിന്റെ കുറവാണ് വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here