കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറുടെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയായി

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി ടീച്ചറുടെ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയായി. ശ്രീമതി ടീച്ചര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പ്രചരണത്തില്‍ ഏറെ മുന്നിലെത്തിയ എല്‍ഡിഎഫിന് ഒപ്പമെത്താനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്, എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍.

വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു കൊണ്ടുള്ള ആദ്യ ഘട്ട പര്യടനവും തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്ഥിച്ചുകൊണ്ടുള്ള രണ്ടാം ഘട്ട പ്രചാരണവുമാണ് ശ്രീമതി ടീച്ചര്‍ പൂര്‍ത്തിയാക്കിയത്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിളും ആവേശകരമായ സ്വീകരണമാണ് ശ്രീമതി ടീച്ചര്‍ക്ക് ലഭിച്ചത്.

നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ പൊതു പര്യടനം കടന്നു പോയ വഴികളിലെല്ലാം സ്‌നേഹോഷ്മള സ്വീകരണമാണ് കണ്ണൂരിന്റെ വികസന നായികയ്ക്ക് ലഭിച്ചത്.

അതെ സമയം യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകന്റെ പൊതു പര്യടനം ആരംഭിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കണ്ണൂരില്‍ പര്യടനം ഉദ്ഘാടനം ചെയ്തത്. പ്രചാരണത്തില്‍ ശ്രീമതി ടീച്ചര്‍ക്ക് ഒപ്പമെത്താനുള്ള ശ്രമത്തിലാണ് സുധാകരന്‍

എന്‍ ഡി എ സ്ഥാനര്‍ത്ഥി സി കെ പദ്മനാഭന്‍ ആദ്യ ഘട്ട പര്യടനത്തിലാണ്.

നാമ നിര്‍ദേശ പത്രിക സമര്‍പ്പനത്തിന് ശേഷം ശ്രീമതി ടീച്ചറുടെ മൂന്നാം ഘട്ട പര്യടനം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News