
മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്ന കടലിന്റെ ഓരത്തു നിന്നാണ് വാടി മൂദാക്കരമുതല്‍ പോര്‍ട്ട് കൊല്ലം വരെ പന്തം കൊളുത്തി മത്സ്യതൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു പോയ മത്സ്യതൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മത്സ്യ ഗന്ധമുള്ള തൊഴിലാളികളുടെ വോട്ടുമാത്രം ശശിതരൂരിനെന്തിനെന്നും യുഡിഎഫ് കേരളത്തിലെ സൈന്യത്തോടു മാപ്പു പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മത്സ്യം പിടിക്കുന്നതിലും വില്‍ക്കുന്നതിലും ഇതര സമുധായത്തില്‍പ്പെട്ടവരുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ മനസ്സിലാക്കണമെന്ന് മത്സ്യതൊഴിലാളികള്‍ ചൂണ്ടികാട്ടി. പ്രളയകാലത്ത് കേരളത്തിലെ യുഡിഎഫ് എംപിമാരെ കണ്ടില്ലെന്ന് മത്സ്യതൊഴിലാളികള്‍ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here