ചിത്രത്തിന്റെ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക; ചിലപ്പോള്‍ നാളെ നിങ്ങളെ തേടി പൊലീസ് എത്തിയേക്കാം

മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് പൃഥ്വിരാജ് -മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ലൂസിഫര്‍. മോഹന#ലാലിന്റെ ആരാധകര്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ മാസും ക്ലാസും ചേര്‍ത്താണ് രാജു പടം തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ ചിലര്‍ ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് വാട്‌സ്ആപ്പ് വഴിയും ടിക്ക് ടോക്ക് വഴിയും പ്രചരിപ്പിക്കുകയാണ്. ക്ലൈമാകസ് രംഗങ്ങള്‍ ഉല്‍പ്പടെയുള്ളവ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ ഇതിനെ തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലൂസിഫര്‍ ടീം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സുഹൃത്തുക്കളെ, ഏവര്‍ക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫര്‍’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ വരവേല്‍പ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫര്‍’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയില്‍, ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടര്‍ സിനിമയോട് കാണിക്കുന്നത്.
ഇങ്ങനെയുള്ള ക്ലിപ്പിംഗുകള്‍ ഷെയര്‍ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍, അത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു…..സസ്‌നേഹം Team L…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News