കാശ് വന്നാല്‍ മനുഷ്യരുടെ മനസ് മാറും പ്രീതിയും അവരില്‍ നിന്നും വിഭിന്നയല്ല; വ്യത്യസ്ത അസുഖം നേരിടുന്ന പ്രീതിയെ സഹായിച്ച സുശാന്ത് പറയുന്നു

ഈ ഇടക്കാണ് വ്യത്യസ്തമായ രോഗം കാരണം മുഖത്തിന്റെ രൂപം മുഴുവന്‍ മാറി സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന പ്രീതി എന്ന യുതിയുടെ വാര്‍ത്ത വൈറലായത്. തന്നെ കാണുമ്പോള്‍ പലര്‍ക്കും അറപ്പു തോന്നുന്നു എന്നും ഇത് ചികിത്സിക്കാന്‍ ഒരുപാട് രൂപ വേണമെന്നും സുശാന്തിന്റെ സഹായത്തോടെ ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു.

ഇതിന് ശേഷം നല്ല മനസുള്ളവരുടെ സഹായത്താല്‍ ചികിത്സക്ക് ആവശ്യമായ പണം അവര്‍ക്ക ലഭിക്കുകയും ചെയ്തു. 40 ലക്ഷം രൂപയാണ് ഇവരുടെ ചികിത്സക്ക് ആവശ്യമയിട്ടുള്ളത്. അതില്‍ കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ അത് മറ്റ് ആവശ്യമുള്ള രോഗികള്‍ക്ക് നല്‍കാം എന്നാണ് പ്രീതി സുശാന്തിന് വാക്ക് നല്‍കിയത്.

എന്നാല്‍ പ്രീതി ഇപ്പോള്‍ ഇതിനോട് എതിര്‍ത്ത് നില്‍ക്കുക ആണെന്നും തങ്ങളാരും അറിയാതെ അക്കൗണഅടില്‍ നിന്നും നാല് ലക്ഷം രൂ പിന്‍വലിച്ചെന്നും അദ്ദേഹം പറയുന്നു.
ഇത് ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ പാവപെട്ട രോഗികള്‍ക്ക് കൊടുക്കാന്‍ വേണ്ടി ചെയ്തതാണെന്നും ചേട്ടന്‍ പറയുന്ന രോഗികള്‍ക്ക് കൊടുക്കാന്‍ തയ്യാറെന്നും എന്നോട് പറഞ്ഞു. ഇന്നലെ പറഞ്ഞുറപ്പിച്ച പ്രകാരം ഒരു കാന്‍സര്‍ രോഗിക്കു 2 ലക്ഷം ഇന്ന് കൈമാറാം എന്ന ഉറപ്പിന് മേല്‍ ഞാന്‍ ഇന്ന് പ്രീതിയുടെ നാട്ടിലേക്കു രോഗിയെ കൊണ്ട് പോയി, എന്നാല്‍ പ്രീതി വാക്ക് മാറി. മറ്റാര്‍ക്കും ഇതില്‍ നിന്ന് സഹായം ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു.
ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസിന് പ്രീതി വേറെയും ഒരു അക്കൗണ്ട് നമ്പര്‍ കൊടുത്തു ഇന്നലെ, ആ അക്കൗണ്ടില്‍ എത്ര cash വന്നു എന്ന് ആര്‍ക്കും അറിയില്ല.ആവശ്യത്തിന് തുക ആയിട്ട് പിന്നെയും എന്തിനാ പണം പിരിക്കുന്നെ? എന്നാണ് സുശാന്ത് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News