സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; നല്‍കിയത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും; സംഭവം കൊല്ലത്ത്

അടുത്തകാലത്ത് സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡനത്തിനിരയായത് നിരവധി യുവതികളാണ്. സ്ത്രീധനത്തിനുവേണ്ടിയുള്ള ഭര്‍തൃവീട്ടിലെ കൊടും പീഡനത്തിനിരയായി ഒടുവില്‍ മരിച്ച ഇരയാണ് ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാര..

27 വയസ്സുകാരിയായ ഈ യുവതി മരണത്തിന് കീഴടങ്ങിയത് കൊടുക്രൂരതകള്‍ക്ക് ശേഷമാണ്. കഴിഞ്ഞ 21നാണ് തുഷാര മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവ് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു കുട്ടികളുടെ അമ്മയായ തുഷാര മരണത്തിന് കീടങ്ങുമ്പോള്‍ തുഷാരയുടെ തൂക്കം വെറും 20 കിലോഗ്രാം മാത്രമായിരുന്നു.. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു നാളുകളായി തുഷാരയ്ക്ക് നല്‍കിയിരുന്ന ഭക്ഷണം. തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ ബോധക്ഷയത്തെതുടര്‍ന്നായിരുന്നു ജില്ല ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് നാടിനെ നടുക്കിയ ക്രൂരതയാണ് പുറത്തായത്.

ഏറെനാളായി തുഷാരക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും 20 കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിണിക്കിട്ടതില്‍ ഒതുങ്ങിയിരുന്നില്ല അവരുടെ ക്രൂരത. ശരീരമാസകലം മുറിവും ചതവും ഉണങ്ങിയ മുറിപ്പാടുമുണ്ടായിരുന്നു. രോഗം ബാധിച്ച് അവശനിലയിലായെങ്കിലും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

മാത്രമല്ല മാനസിക പീഡനവുമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് പറയുന്നതിങ്ങനെയാണ് 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹസമയത്ത് 20 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാമെന്ന് പറയുകയും 20പവന്‍ നല്‍കുകയും ചെയ്തു.

മൂന്നു മാസം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ചന്തുലാല്‍ താമസിച്ചിരുന്ന വീടും പറമ്പും കാറും വിറ്റതായി ബോധ്യപ്പെട്ടതോടെയാണ് തുഷാരയുടെ കുടുംബം ബാക്കി രണ്ടു ലക്ഷം രൂപ നല്‍കാതിരുന്നത്. ഇതിനെതുടര്‍ന്നാണ് ചന്തുലാലും മാതാവും ചേര്‍ന്ന് തുഷാരയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.

വീട്ടില്‍ പോകാനോ വീട്ടുകാരെ ഫോണില്‍ വിളിക്കാനോ തുഷാരയെ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തിനിടെ ആകെ മൂന്നു പ്രാവശ്യം മാത്രമാണ് തുഷാര വീട്ടുകാരുമായി ബന്ധപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News