
അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
തന്ന നിരവധി പാര്‍ട്ടികള്‍ സമീപിച്ചെങ്കിലും താന്‍ സ്വതന്ത്രമായി ആണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യമെന്നും സൈനിക വിഭാഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു.
ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here