വയനാട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ ലീഗിന് അമര്‍ഷം; യുഡിഎഫില്‍ പ്രതിസന്ധി

മലപ്പുറം: വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗിന് അമര്‍ഷം.

പാണക്കാട് ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം ഹൈക്കമാന്‍ഡിനെയും കെപിസിസിയെയും അറിയിച്ചു. കോണ്‍ഗ്രസ് മുന്നണിയുടെ വിജയസാധ്യത ഇല്ലാതാക്കുന്നുവെന്ന് ലീഗ് നേതൃത്വം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്ന വാര്‍ത്ത ആവേശത്തോടെ മുസ്ലിം ലീഗ് സ്വാഗതം ചെയ്തിരുന്നു.

എന്നാല്‍ തീരുമാനം വൈകുന്നത് ലീഗ് നേതൃത്വത്തെ അമര്‍ഷത്തിലാക്കി. മണ്ഡലത്തിലെ മുന്നണിയുടെ വിജയസാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന ആശങ്ക മുസ്ലിം ലീഗ് വയനാട് ജില്ലാകമ്മിറ്റി നേതൃത്വത്തെ അറിയിച്ചു.

തുടര്‍ന്നാണ് പാണക്കാട് ഹൈദരലി തങ്ങള്‍ നേതൃയോഗം വിളിച്ചത്. മുസ്ലിം ലീഗിന്റെ പ്രതിഷേധം ഹൈദരലി തങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടില്‍ മാത്രമല്ല, വടകരയിലും യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പിന്നോട്ടുപോയെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തുന്നത്.

വയനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന അനിശ്ചിതത്വം കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍നിന്ന് മുന്നണിയിലേക്ക് പടര്‍ന്നതോടെ യുഡിഎഫ് കൂടുതല്‍ പ്രതിസന്ധിയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News