
തിരുവനന്തപുരം: മലയാളികളെ അപമാനിച്ച് വീണ്ടും ശശി തരൂര്‍.
തന്റെ ഇംഗ്ലീഷ് മലയാളി നേതാക്കള്‍ക്ക് മനസിലാകുന്നില്ലെന്നാണ് തരൂരിന്റെ പരിഹാസം. മത്സ്യത്തൊഴിലാളികളെ അപമാനിച്ച ട്വീറ്റിന് പിന്നാലെയാണ് തരൂരിന്റെ ഈ പുതിയ ട്വീറ്റ്.
ഓണ്‍ലൈന്‍ ഡിക്ഷണറിയായ ഓളത്തിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടിനോടൊപ്പം തരൂര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ‘എന്റെ ഇംഗ്ലീഷ് മനസിലാക്കാന്‍ കഴിവില്ലാത്ത മലയാളി ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി..’
For those Malayali leftist politicians who are currently having difficulty understanding my English! pic.twitter.com/vhOi7hThgo
— Shashi Tharoor (@ShashiTharoor) March 29, 2019
കഴിഞ്ഞദിവസമാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് ട്വീറ്റ് ചെയ്തത്. ‘മീന്‍മണമേറ്റാല്‍ ഓക്കാനിക്കുന്നു’ എന്ന തരത്തിലുള്ള വെജിറ്റേറിയന്‍ ബോധമാണ് തനിക്കുള്ളതെന്നായിരുന്നു ട്വീറ്റ്.
മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വിവരിക്കുമ്പോഴാണ് തരൂരിന്റെ പൂച്ച് പുറത്തായത്. ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!’ -എന്നായിരുന്നു ട്വീറ്റ്. squeamish എന്ന വാക്കിന് തരൂര്‍ ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഓക്കാനമുണ്ടാക്കുന്ന, മനംപുരട്ടലുണ്ടാക്കുന്ന എന്നൊക്കെയാണ് അര്‍ഥം.
മീന്‍മണം തനിക്ക് മനംപുരട്ടലും ഓക്കാനം ഉണ്ടാക്കുമെന്ന പ്രതികരണം മത്സ്യത്തൊഴിലാളികളെ തരൂര്‍ ബോധപൂര്‍വം അപമാനിച്ചിരിക്കുകയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മീന്‍വില്‍ക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ട്വീറ്റുള്ളത്.
പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈനികരായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അപമാനിച്ച തരൂര്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തതെന്നാണ് സോഷ്യല്‍മീഡിയ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here