റെക്കോര്‍ഡ് എല്ലാം തകര്‍ക്കുന്ന നായകന്‍; മോഹന്‍ലാലിനെക്കുറിച്ച് ഗൂഗിളിന്റെ ട്വീറ്റ്

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും മോഹന്‍ലാല്‍ എന്ന നടന് ഒരു ഹോബിയാണ്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ചിത്രം, രണ്ടാമത്തെ ചിത്രം എന്നിങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ കരിയര്‍.

ഇപ്പള്‍ സാക്ഷാല്‍ ഗുഗിളും അത് സമ്മതിച്ചിരിക്കുകയാണ്. ഗൂഗിള്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ വന്ന പുതിയ ട്വീറ്റാണ് അത് സൂചിപ്പിക്കുന്നത്.

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ എന്ന ചിത്രം ഇപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്.

റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുന്ന ഹീറോ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ബാഡ്മിന്റണ്‍ കളിക്കുന്ന അനിമേഷന്‍ ഗുഗിള്‍ ഇന്ത്യ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം യുവരാജ് സിങും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News