സഞ്ജുവിനെ പുകഴ്ത്തിയ ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല; ഗംഭീറിന്റെ അസൂയ തുടരുന്നുവെന്നും വിമര്‍ശനം

ഐ പി എല്‍ 12ാംസീസണില്‍ ആദ്യ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണെ അഭിനന്ദിച്ച മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരേ ധോണി ആരാധകര്‍. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവാണെന്ന് അഭിപ്രായപ്പെട്ട ഗംഭീര്‍ സഞ്ജു ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണെന്നും ട്വിറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ധോണി ആരാധകരുടെ പൊങ്കാല.

ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് കരുതപ്പെടുന്ന ധോണിയുടെ സ്ഥാനത്തിന് സഞ്ജു ഭീഷണിയാകുമെന്ന സൂചനയോടെ ഗംഭീര്‍ പ്രയോഗിച്ച നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പരാമര്‍ശത്തോടാണ് ധോണി ആരാധകരുടെ വിമര്‍ശനം. സഞ്ജുവിന്റെ മികവിലല്ല, മറിച്ച് ഗംഭീറിന് ധോണിയോടുള്ള അസൂയയാണ് ഈ പരാമര്‍ശത്തിന് പിന്നിലെന്ന് ആരാധകര്‍ പറയുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ദേശീയ ടീമില്‍ കളിച്ച കാലം മുതല്‍ ഗംഭീര്‍ ധോണിക്ക് എതിരായിരുന്നുവെന്ന് ധോണിപ്പട സാക്ഷ്യപ്പെടുത്തുന്നു.

ഇന്നലെ ഹൈദരാബാദിനെതിരെ ഐ പി എല്ലിലെ രണ്ടാം സെഞ്ചുറിയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 52 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി. ഇതോടെ രണ്ട് ഐ പി എല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വീരേന്ദര്‍ സെവാഗിനും മുരളി വിജയിനുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. നാലു സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലിയാണ് ഈ പട്ടികയില്‍ ഒന്നാമത്.

അതേസമയം സഞ്ജുവിനെതിരേരായ കമന്റുകളും പോസ്റ്റിലുണ്ട്. ഒരു മത്സരത്തില്‍ മാത്രം തിളങ്ങുന്ന കളിക്കാരനാണ് സഞ്ജുവെന്നാണ് വിമര്‍ശനം. സഞ്ജുവിന്റെ കളിക്കളത്തിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണം എന്ന ഗംഭീറിന്റെ വാക്കുകള്‍ക്ക് ബി സി സി ഐ വിലനല്‍കാന്‍ പോകുന്നില്ലെന്നും ധോണി ആരാധകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News