ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി ടീച്ചര്‍ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ഓടെ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ മിര്‍ മുഹമ്മദലിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നേതാക്കളായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ രാഗേഷ് എംപി, എംവി ജയരാജന്‍, സി രവീന്ദ്രന്‍ തുടങ്ങിയവരൊടൊപ്പമാണ് ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ എത്തിയത്.

എറണാകുളത്ത് പി രാജീവ്, ചാലക്കുടിയില്‍ ഇന്നസെന്റ് എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. ജില്ല വരണാധികാരി, ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എസ് ശര്‍മ എംഎല്‍എ പങ്കെടുത്തു.

ആലത്തൂരില്‍ പി കെ ബിജു മന്ത്രിമാരായ എ കെ ബാലന്‍, എ സി മൊയ്തീന്‍, കെ കൃഷ്ണന്‍കുട്ടി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ എന്നിവരോടൊപ്പം പാലക്കാട് കളക്ട്രേറ്റില്‍ എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

വടകരയില്‍ പി ജയരാജനും, കോഴിക്കോട് എ പ്രദീപ്കുമാറും കോഴിക്കോട് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, എഎന്‍ ഷംസീര്‍ എംഎല്‍എ, എളമരം കരീം എം പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ ജി പങ്കജാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആലപ്പുഴയിലെ എ എം ആരിഫ് പത്രിക സമര്‍പ്പിച്ചു. ജില്ല വരണാധികാരി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രിമാരായ ജി.സുധാകരന്‍, പി തിലോത്തമന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്തു.

വയനാട് പി പി സുനീര്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് ഇടുക്കി ജില്ലാ വരണാധികാരി ഒ ദിനേശിന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News