”തെരഞ്ഞെടുപ്പാണ്; കോണ്‍ഗ്രസിന്റെ തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ”

(എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്)

തെരഞ്ഞെടുപ്പു കാലത്തെ കോണ്‍ഗ്രസ്…

ചിത്രത്തിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ. UDF സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളില്‍ LDF സ്ഥാനാര്‍ത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു.

എന്നു വെച്ചാല്‍ UDF സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ണു കാണാത്തവര്‍ക്കു പോലും തിരിച്ചറിയണമെന്നും ഈ ‘കാടത്ത’ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേല്‍ പോസ്റ്ററൊട്ടിച്ചവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നു സാരം.

നിങ്ങള്‍ ശ്രദ്ധിച്ചോ, ഇത്രയും ചിഹ്നങ്ങള്‍ നടന്ന് ഒട്ടിച്ച ‘LDF അക്രമികള്‍’ LDF സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ ഒന്നും ഒട്ടിച്ചിട്ടില്ല.!

ഇതില്‍ നിന്നും എന്തു മനസിലായി. ?

എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏതു പ്രസിലും നൂറെണ്ണത്തിന്റെ കെട്ടുകളായി വില്‍പനയ്ക്ക് റെഡിയാണ്. (കെട്ടൊന്നിന് രൂപാ 50 / മാത്രം)
പക്ഷേ സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഒരു പ്രസിലും വില്‍പനയ്ക്കില്ല …

പ്ലാസ്റ്ററും പോസ്റ്ററും ….
ഒരു മാറ്റവും ഇല്ലല്ലോ …… !

തിരഞ്ഞെടുപ്പാണ് ,
തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News