വിഴിഞ്ഞം പുതിയ തുറയിൽ ശശി തരൂരിന്‍റെ രാഷ്ട്രീയ നാടകം.മീൻ കച്ചവടക്കാരായ വനിതകളെ കൊണ്ട് വന്ന് പ്രത്യേക തയ്യാറാക്കിയ ചന്തയിൽ തരൂർ മത്സ്യം കെെകാണ്ട് എടുത്തുയർത്തി.
തങ്ങളുടെ ചന്ത ഇവിടെ അല്ലന്നും ഇതിന് വേണ്ടി ഇവിടെ വന്നതാണന്നുംവല്ലപ്പോഴുമെ ഇവിടെയിരിക്കാറുള്ളൂവെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മത്സ്യതൊഴിലാളികൾക്ക് എതിരെയുള്ള തരൂരിന്റെ പരിഹാസം മറക്കാനായിരുന്നു ഈ നാടകം.
മത്സ്യതൊഴിലാളികളെ തന്‍റെ ട്വിറ്ററിലൂടെ പരിഹസിച്ച ശശി തരൂർ തനിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ മറയ്ക്കാനായിരുന്നു ഇന്ന് വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ ചന്തയിൽ രാഷ്ട്രീയ നാടകം കളിക്കാൻ തയ്യാറായത്.
കോണ്‍ഗ്രസിന് മാത്രം സ്വാധീനമുള്ള വിഴിഞ്ഞം കരുംകുളത്തെ പുതിയ തുറ തെരഞ്ഞെടുത്തത് ഇതിനായിരുന്നു.തരൂർ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ മുൻ മന്ത്രികൂടിയായവി എസ് ശിവകുമാർ സ്ഥലത്തെത്തി ഒരു മത്സ്യമാർക്കറ്റിന് സെറ്റിട്ടു.
കൃത്യമായി ശശി തരൂർ എത്തുമ്പോൾ എങ്ങനെ അഭിനയിക്കണമെന്ന് മത്സ്യകച്ചവടക്കാരായ സ്ത്രീകൾക്ക് ക്ളാസെടുത്തു.
തുർന്നായിരുന്നു ശശിതരൂരെന്ന നായകന്‍റെ വരവ് സംഭവസ്ഥലത്തെത്തിയ തരൂർ ഒരു ഒാക്കാനവുമില്ലാതെ നല്ല ഒന്നാന്തരം ഒരു മത്സ്യം എടുത്തുയർത്തി. പറഞ്ഞു വച്ചതുപോലെ കൈയ്യടിയും മുദ്രാവാക്യം വിളിയും ക്യാമറാ ഫ്ലാഷുകൾ മിന്നിമറയലും.
ഇതാണ് കുറച്ച് നേരം മുമ്പ് മത്സ്യം കച്ചവടം ചെയ്തിരുന്ന സ്ഥലം ഇവിടെ തരൂരിനായി സെറ്റിട്ട ചന്ത നാടകം കഴിഞ്ഞ് അഭിനയിച്ചവരെല്ലാം മടങ്ങി.
ഈ പ്രദേശത്ത് മത്സ്യമാർക്കറ്റ് പ്രവർത്തിക്കാറില്ല. തരൂരിന്‍റെ നാടകത്തിനായി തയ്യാറാക്കിയതാണ് ചന്തയെന്ന് മത്സ്യകച്ചവടക്കാരും നാട്ടുകാരും സമ്മതിക്കുന്നു.
ഇത് കഴിഞ്ഞ ദിവസം തരൂർ ഒരു മത്സ്യം എടുത്തുയർത്തുന്ന ചിത്രമാണ്. എന്നാൽ ഇന്ന് പേപ്പറിന്‍റെയാന്നും സഹായമില്ലാതെ തരൂരിന്‍റെ നാടകം
താൻ നടത്തിയ പരിഹാസത്തിന്‍റെ ജാള്യത മറയ്ക്കാൻ രാഷ്ട്രീയ നാടകമായ് തന്നെ സാസ്കാരിക കേരളം തിരിച്ചറിയും
Get real time update about this post categories directly on your device, subscribe now.