കൊച്ചി: ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ അപനാമിക്കുന്ന തരത്തില്‍ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ്.
തരൂരിന്‍റെ പ്രവൃത്തിയില്‍ മത്സ്യത്തൊഴിലാളികളോട് താന്‍ മാപ്പുചോദിക്കുന്നുവെന്നാണ് കെ വി തോമസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമുണ്ട് പോസ്റ്റില്‍. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കെവി തോമസ് ഈ കുറിപ്പ് ഫെയ്സ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.
കെവി തോമസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
‘എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തിരുവനന്തപുരം എം പി ശശീതരൂര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് മത്സ്യമാര്‍ക്കറ്റിലെത്തി പത്രക്കടലാസില്‍ ചുരുട്ടി മത്സ്യം ഉയര്‍ത്തിപിടിക്കുകയും, മത്സ്യത്തിന്റെ ഗന്ധം തനിക്ക് ഓക്കാനം ഉണ്ടാക്കി എന്ന് പിന്നീട് ട്വീറ്റ് ചെയ്തത് മത്സ്യത്തൊഴിലാളി സമൂഹത്തിന് ഏറെ വേദന ഉളവാക്കിയതായി ഞാന്‍ മനസിലാക്കുന്നു.
ഇക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരരോട് ഞാന്‍ മാപ്പു ചോദിക്കുകയാണ്.
പ്രളയകാലത്ത് രക്ഷകരായി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട ശശീതരൂരില്‍ നിന്ന് ബോധപൂര്‍വ്വം ഇങ്ങനെ ഒരുപരാമര്‍ശം ഉണ്ടായതായി കണക്കാക്കാതെ അതൊരു നാവു പിഴയായി കരുതി രാജ്യം നേരിടുന്ന നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ വൈകാരികമായ പ്രതികരണത്തിനുമുതിരാതെ തികച്ചും ജനാധിപത്യപരമായ വിധത്തില്‍ യുഡിഎഫിനോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Get real time update about this post categories directly on your device, subscribe now.