പൃഥ്വി നിറഞ്ഞാടി; റസലിന്‍റെ പോരാട്ടം പാ‍ഴായി; ഡല്‍ഹിക്ക് സൂപ്പര്‍ വിജയം

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂട്ടത്തകര്‍ച്ച നേരിട്ടപ്പോ‍ഴും അവതാരപുരുഷനായി ആന്ദ്രേ റസല്‍ അവതരിക്കുകയായിരുന്നു കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ട അതേ ആവേശത്തിലായിരുന്നു റസ്സര്‍ ഈ മത്സരത്തിലും.

ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന പോരാട്ടമായിരുന്നു റസലിന്‍റെത്. ഈ സീസണില്‍ ആദ്യത്തെ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ സിക്‌സര്‍ പൂരവുമായി റസല്‍ ഇന്നും നൃത്തമാടി.

ഫിറോസ് ഷാ കോട്‌ലയില്‍ കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടാമെന്ന ദില്ലി താരങ്ങളുടെ മോഹം തച്ചുതകര്‍ക്കുകയായിരുന്നു റസലിന്‍റെ സൂപ്പര്‍ ഇന്നിംഗ്‌സ്.

55 പന്തില്‍ 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ മിന്നുന്ന ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ സ്വപ്നങ്ങള്‍ ബൗണ്ടറി കടത്തിയത്.

12 ഫോറുകളും മുന്ന് സിക്സറുകളുമായി നിറഞ്ഞാടിയ പൃഥ്വിയെ ലോക്കിയുടെ പന്തില്‍ ദിനേഷ് കാര്‍ത്തിക് കൈകളിലൊതുക്കുകയായിരുന്നു.

ഡല്‍ഹിക്ക് വേണ്ടി റബാഡ സൂപ്പര്‍ ഓവര്‍ എറിയുമ്പോള്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 6 ബോളില്‍ 10 റണ്‍സ്.

ക്രീസില്‍ റസ്സല്‍ ആദ്യ പന്തില്‍ത്തന്നെ ബൗണ്ടറി – കൊല്‍ക്കത്ത ക്യാമ്പില്‍ ആവേശം.

രണ്ടാം പന്ത് യോര്‍ക്കര്‍ – റണ്ണില്ലാതെ അവസാനിച്ചു.

മൂന്നാം പന്തും യോര്‍ക്കര്‍ എറിഞ്ഞ് റസലിനെയും കൊല്‍ക്കത്തന്‍ സ്വപ്നങ്ങളെയും റബാഡ ക്ലീന്‍ ബൗള്‍ഡാക്കി.

നാലാം പന്ത്- രണ്ടാമനായ റോബിന്‍ ഉത്തപ്പ പായിച്ച ബൗണ്ടറി ഷോട്ട് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ സിംഗിളിലൊതുക്കി

അഞ്ചാം പന്ത്- കാര്‍ത്തിക് സിംഗിളെടുത്തു

അവസാന പന്തില്‍ വേണ്ടത് അഞ്ച് റണ്‍സ്- ഉത്തപ്പ ബൗണ്ടറി ലക്ഷ്യം വച്ചെങ്കിലും സിംഗിള്‍ റണ്ണില്‍ അവസാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News