യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഹൃദയം കീഴടക്കിക്കൊണ്ട് എംബി രാജേഷിന്റെ പ്രചാരണം തുടരുന്നു; പുതിയ വോട്ടര്‍മാരില്‍ നിന്ന് വന്‍പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

പാലക്കാട്: യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം ഹൃദയം കീഴടക്കിക്കൊണ്ട് പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പാലക്കാട്ടെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ്. മണ്ഡലത്തിലെ പുതിയ വോട്ടര്‍മാരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുമെന്നാണ് എംബി രാജേഷിന്റെ പ്രതീക്ഷ.

പ്രചാരണ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന് വലിയ സ്വീകാര്യതയാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പാലക്കാട് വിക്ടോറിയ കോളേജിലെത്തിയ എംബി രാജേഷിനെ ആവേശകരമായ മുദ്രാവാക്യം വിളികളോടെ ഗുല്‍മോഹര്‍ പൂക്കള്‍ നല്‍കി ചുവപ്പുഹാരമണിയിച്ച് വിദ്യാര്‍ത്ഥികള്‍ വിക്ടോറിയയുടെ മണ്ണിലേക്ക് വരവേറ്റു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയുമെല്ലാം നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

85,000ത്തിലധികം പുതിയ വോട്ടര്‍മാരാണ് പാലക്കാട് മണ്ഡലത്തില്‍ ഇത്തവണയുള്ളത്. പുതിയ വോട്ടര്‍മാരും ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബി രാജേഷ് പറഞ്ഞു.

മൂന്നാംഘട്ട പ്രചാരണത്തില്‍ ബൂത്ത് തല പര്യടനത്തിലാണ് എംബി രാജേഷ്. ബൂത്ത് തല പര്യടനത്തിന്റെ ആദ്യഘട്ടത്തിന് ഞായറാഴ്ച പാലക്കാട് നിയമസഭാ മണ്ഡലം പര്യടനത്തോടെ സമാപനമാവും.

മൂന്നുഘട്ടങ്ങളിലായി മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലുമെത്തി വോട്ടര്‍മാരെ നേരിട്ട് കാണും. രണ്ടാംഘട്ട ബൂത്ത് തല പര്യടനത്തിന് നാളെ അട്ടപ്പാടിയില്‍ നിന്ന് തുടക്കമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News