
പാലക്കാട്: ആലത്തൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം തീര്‍ത്താലും തീരാത്ത കടപ്പാടുമായി പികെ ബിജു മോഹനന്‍നായരെ കാണാനെത്തി.
സാമ്പത്തിക പരാധീനതകള്‍ മൂലം പത്താം ക്ലാസില്‍ പഠനം നിര്‍ത്താനൊരുങ്ങിയ പികെ ബിജുവിന് മുന്നില്‍ അച്ഛന്റെ സുഹൃത്തും പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ജീവനക്കാരനുമായിരുന്ന മോഹനന്‍ നായരാണ് സഹായവുമായെത്തിയത്.
തുടര്‍ പഠനത്തിനായി മോഹനന്‍ നായര്‍ കൈയ്യില്‍ ചുരുട്ടി നല്‍കിയ നൂറ്റന്‍മ്പത് രൂപയാണ് പികെ ബിജുവെന്ന പൊതുപ്രവര്‍ത്തകന് ജീവിതത്തില്‍ തോല്‍ക്കാതിരിക്കാനുള്ള ഊര്‍ജ്ജം നല്‍കിയത്.
റെയില്‍വേ കോളനിക്കടുത്ത് വിദ്യാനഗറിലെ 51ാം നമ്പര്‍ വീട് സോപാനം. പികെ ബിജുവെത്തിയപ്പോള്‍ വീടിന് പുറത്തിറങ്ങി മോഹനന്‍ നായര്‍ ചേര്‍ത്ത് പിടിച്ച് സ്വീകരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രയാസത്താല്‍ പഠനമുപേക്ഷിക്കാനൊരുങ്ങിയ ആ 15 കാരനെ ചേര്‍ത്ത് പിടിച്ച അതേ പോലെ.
മാഞ്ഞൂരിലെ കൂലിപ്പണിക്കാരായ പറയന്‍ പറമ്പില്‍ കുട്ടപ്പന്റെയും ഭവാനിയുടെയും മൂത്ത മകന് ബിജുവിന് ഉന്നത വിദ്യാഭ്യാസം സ്വപ്നമായിരുന്നു.
പാതി വഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങിയ സ്വപ്നത്തിന് ചിറക് നല്‍കി പുതിയ ആകാശം നല്‍കിയത് അന്ന് നല്‍കിയ നൂറ്റി അമ്പത് രൂപയുമായി മാന്നാനം കെഇ കോളേജിന്റെ പടികയറിയ പികെ ബിജു പ്രീഡിഗ്രിയും പിജിയുമെല്ലാം പൂര്‍ത്തിയാക്കി 29 വര്‍ഷങ്ങള്‍ക്കിപ്പുറം പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ട്രേറ്റ് നേടിയത് ചരിത്രം.
പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടു പോയ പികെ ബിജു എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരിക്കെ 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലത്തൂരിലെത്തി. ജീവിതത്തിലെ പ്രശ്‌നങ്ങളെ പതിവ് ചിരികൊണ്ട് മറച്ചു പിടിച്ച് ജനപക്ഷ രാഷ്ട്രീയം പറഞ്ഞാണ് 2 തവണ പാര്‍ലിമെന്റിലെത്തിയത്. മോഹനന്‍ നായര്‍ക്ക് ഇത് അഭിമാന നിമിഷം.
തീച്ചൂളയില്‍ ഊതിക്കാച്ചിയെടുത്ത ജീവിതമായതിനാല്‍ തന്നെ അധികം തോല്‍ക്കേണ്ടി വന്നിട്ടില്ല. ആലത്തൂരിലും തുടര്‍ന്നുള്ള ജീവിതത്തിലും ഇനിയും അത് ആവര്‍ത്തിക്കുമെന്ന് ഉറപ്പുള്ള മോഹന്‍ നായര്‍ വിജയാശംസകള്‍ നേര്‍ന്നാണ് പ്രിയസുഹൃത്തിന്റെ മകനെ യാത്രയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here