ഭൂമിയെ സംരക്ഷിക്കാന്‍ ഇടതു യുവജന സംഘടനയുടെ നേതൃത്വത്തില്‍ ഭൗമ മണിക്കൂര്‍; ആദ്യ വിളക്ക് കെ.എന്‍ ബാലഗോപാല്‍ തെളിച്ചു

കൊല്ലം: ഭൂമിയെ സംരക്ഷിക്കാന്‍ ഇടതു യുവജന സംഘടനയുടെ നേതൃത്വത്തില്‍ കൊല്ലത്ത് ഭൗമ മണിക്കൂര്‍ ആചരിച്ചു. വൈദ്യുത വിളക്കുകള്‍ അണച്ചും ആയിരം വിളക്കുതെളിച്ചുമായിരുന്നു ആചരണം.

പ്രകൃതി നശീകരണവും ആഗോളതാപനവും മനുഷ്യസൃഷ്ടിയാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു ഇടതുയുവജനങ്ങള്‍ സംഘടിപ്പിച്ച ഭൗമ മണിക്കൂര്‍ ആചരണം. ഒരു തീ പന്തത്തില്‍ നിന്ന് അനേകം വിളക്കുകള്‍ പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യന്‍ കൈകോര്‍ക്കണമെന്ന മുദ്രാവാക്യം തീമൊഴിയിലൂടെ നല്‍കിയത്.

ആദ്യ വിളക്ക് കെ.എന്‍ ബാലഗോപാല്‍ തെളിച്ചു. സ്റ്റീവ് ഹോക്കിന്‍സ് മനുഷ്യവംശത്തിന് നല്‍കിയ മുന്നറിയിപ്പ് കെ.എന്‍ ബാലഗോപാല്‍ ഓര്‍മ്മപ്പെടുത്തി.

കൊല്ലം ബീച്ചിലായിരുന്നു പ്രകൃതി സ്‌നേഹികളുടെ ഒത്തു ചേരല്‍, മന്ത്രി തോമസ് ഐസക്ക്, എം മുകേഷ് എംഎല്‍എ, കെ വരദരാജന്‍ കൊല്ലം മേയര്‍ രാജേന്ദ്രബാബു, കെ രാജഗോപാല്‍, ആര്‍.എസ് ബാബു, സംവിധായിക വിധു വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭൗമ മണിക്കൂര്‍ ആചരണത്തില്‍ ബീച്ചിലെത്തിയ കുടുംബങ്ങളും അണിചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News