കെ.എന്‍ ബാലഗോപാല്‍ വോട്ടു ചെയ്തു; യുഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥികളും അഭിഭാഷകരാണെങ്കിലും വോട്ടില്ല

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ വോട്ടു ചെയ്തു.

ആര്‍ക്ക് എന്തിനെന്നല്ലേ?. താന്‍ കൂടി അംഗമായ കൊല്ലം ബാര്‍ അസോസിയേഷന്റെ ഭരണസമിതി തെരഞ്ഞെടുപ്പിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ്-ബിജെപി സ്ഥാനാര്‍ത്ഥികളും അഭിഭാഷകരാണെങ്കിലും വോട്ടില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കെ.എന്‍ ബാലഗോപാല്‍ കൊല്ലം ബാര്‍ അസോസിയേഷന്റെ ഭരണസമിതി തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ എത്തിയത്. മൂന്ന് മുന്നണികളെ പോലെ വീറും വാശിയിലുമാണ് തെരഞ്ഞെടുപ്പ് ക്യൂ നിന്നാണ് ബാലഗോപാല്‍ സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ക്കൊപ്പം വോട്ടു ചെയ്തത്.

അഭിഭാഷകരായ സ്ഥാനാര്‍ത്ഥികള്‍ ബാലഗോപാലിനോടു വോട്ടഭ്യര്‍ത്ഥിച്ചപ്പോള്‍ ബാലഗോപാല്‍ തിരിച്ചും വോട്ടഭ്യര്‍ത്ഥിച്ചത് കൗതുകം പകര്‍ന്നു. ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു കോര്‍ട്ട് കോംപ്ലക്‌സ്, ഇടതു സര്‍ക്കാരാണ് അത് യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ട്രയലാണോ വോട്ടു ചെയ്യല്ലെന്ന് കമന്റുമായി ചില സുഹൃത്തുക്കളായ അഭിഭാഷകര്‍ ഒപ്പം കൂടി.

വീറും വാശിയിലും നിന്ന് വോട്ടു പിടിച്ചോണ്ടു നിന്ന എല്ലാ മുന്നണികളില്‍ പ്പെട്ട അഭിഭാഷകരും സ്ഥാനാര്‍ത്ഥിയായ ബാലഗോപാലിന് രാഷ്ട്രീയം മറന്ന് ആശംസ നേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News