നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ഐഎന്‍എല്ലില്‍ ലയിച്ചു; ലയനം എല്‍ഡിഎഫിന് കരുത്ത് പകരുമെന്ന് നേതാക്കള്‍

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്‍-ല്‍ ലയിച്ചു. കോഴിക്കോട് ചേര്‍ന്ന ലയന സമ്മേളനം ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ലയനം എല്‍ഡിഎഫിന് കരുത്ത് പകരുമെന്ന് നേതാക്കള്‍ പറഞ്ഞു.

ഐഎന്‍എല്‍, എല്‍ഡിഎഫ് ഘടകകക്ഷി ആയതിന് ശേഷമാണ് പിടിഎ റഹീം എംഎല്‍എ നേതൃത്വം നല്‍കുന്ന നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സുമായുള്ള ലയനം.

ഇടതു മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന എന്‍എസ്‌സി ലയിക്കുന്നതോടെ ഐഎന്‍എല്ലിന്റെ അടിത്തറ വിപുലമാകും.

കോഴിക്കോട് ചേര്‍ന്ന ലയന സമ്മേളനം ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു.

മോദി ഭരണത്തിന്റെ 5 വര്‍ഷം അവിശ്വാസത്തിന്റെയും ഭീതിയുടെയും അന്തരീക്ഷമാണ് രാജ്യത്ത് ഉണ്ടാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എന്‍എസ്‌സി-ഐഎന്‍എല്‍ ലയനം എല്‍ഡിഎഫിന് കരുത്ത് പകരുമെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

ലയന പ്രഖ്യാപനം പിടിഎ റഹീം എംഎല്‍എ നടത്തി. എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ കാനം രാജേന്ദ്രന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, കെടി ജലീല്‍, എംവി ശ്രേയാംസ് കുമാര്‍, കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാര്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News