കപട കാവല്‍ക്കാരെ പുറത്താക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് യെച്ചൂരി; ജനങ്ങളെ സംരക്ഷിക്കാനോ ജീവിതസാഹചര്യം മെച്ചപ്പെടുത്താനോ മോദി സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല

തിരുവനന്തപുരം: രാജ്യം സംരക്ഷിക്കാത്ത കപട കാവല്‍ക്കാരെ പുറത്താക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന SIT നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന അതേ നയങ്ങളാണ് ബിജെപിയും സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനോ അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനോ മോദി സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. നമ്മുടെ വിഭവങ്ങളുടെ കൃത്യമായ വിനിയോഗം ഉറപ്പാക്കിയാല്‍ മാത്രമേ രാജ്യം സമ്പന്നമാകുകയുള്ളൂ.

അതിന് ശേഷിയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്. 2004ല്‍ ഇടതുപക്ഷം മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി അനുസരിച്ച് പ്രവര്‍ത്തിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് മാത്രമേ തുടര്‍ച്ചയായി 10 വര്‍ഷം ഒരേ പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് ഇരുത്താന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം തവണ കോണ്‍ഗ്രസ് ജനവിരുദ്ധ നയങ്ങളാണ് എടുത്തത്.

ആ കോണ്‍ഗ്രസിനേയും ബിജെപിയേയും പുറത്താക്കിക്കൊണ്ടായിരിക്കും പുതിയ ബദല്‍ ഉയര്‍ന്നുവരിക. അതിന് 20 സീറ്റ് കേരളത്തില്‍ നിന്നായിരിക്കും. വാജ്പേയ് സര്‍ക്കാരിനെ പുറത്താക്കാന്‍ 18 സീറ്റാണ് കേരളത്തില്‍നിന്ന് ഇടതുപക്ഷത്തിന് നല്‍കിയത്.

എന്‍ഡിഎയുടെ വാജ്പേയ് സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ട് 2004ന് സമാനമായ സാഹചര്യം ഇത്തവണ ഉണ്ടാകും. മോദിയെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി എന്നാണ് ബിജെപി അവകാശപ്പെടുന്നത്. മഹാഭാരത യുദ്ധത്തില്‍ കൗരവര്‍ പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു.

അതില്‍ രണ്ട് പേരുടെ പേരുകളെ ഓര്‍മയില്‍ വരൂ. ഒന്ന് ദുര്യോധനന്‍, രണ്ട് ദുശാസനന്‍. അതുപോലെയാണ് മോദിയേയും അമിത് ഷായേയും ഓര്‍മവരിക. തിരുവനന്തപുരത്ത് സി ദിവാകരന്റെ വിജയം ജനാധിപത്യ വിശ്വാസികള്‍ ഉറപ്പാക്കണമെന്നും യെച്ചൂരി പഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News