കോൺഗ്രസിലല്ല, ബജ്രംഗദളിൽ ആണ് ഇദ്ദേഹം ചേരേണ്ടത്; ശശി തരൂരിനെക്കുറിച്ച് എ‍ഴുത്തുകാരൻ റൂബിൻ ഡിക്രൂസ്

ഈ പോസ്റ്റോടെ ശശി തരൂരിന്റെ സവർണ വരേണ്യതയെക്കുറിച്ചുള്ള എൻറെ പോസ്റ്റുകൾ നിറുത്തുകയാണ്.

Sebin A Jacobൻറെ വാളിൽ ഈ സ്ക്രീൻ ഷോട്ട് കണ്ടതോടെ എൻറെ വിചാരത്തിനും അപ്പുറമാണ് കാര്യങ്ങൾ എന്ന് വ്യക്തമായി. കൂടുതലൊന്നും പറയാനില്ല.

മുസ്ലിം ആഘോഷദിവസം അദ്ദേഹം തന്നെ പറയുന്ന പോലെ ഇത്രയും ഇറവറൻറ് ആയ വെജിറ്റേറിയൻ മീം ഇടാൻ കഴിയുന്ന ആൾ മത്സ്യ മാർക്കറ്റിൽ ചെന്നു squeamishly vegetarian ആണ് താൻ എന്നു പറഞ്ഞത് ചെറിയ കാര്യം. തനിക്കൊന്നും ഇംഗ്ലീഷ് അറിയില്ലടോ എന്ന് രാഷ്ട്രീയ ബോധം ഉള്ള ആരും പറയാത്ത അധിക്ഷേപം കേരളീയരെക്കുറിച്ച് പറഞ്ഞത് നിസ്സാരം. മത്സ്യത്തൊഴിലാളി സ്ത്രീയെ അറപ്പോടെ നോക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്യുന്നത് അനുചിതം ആയി തോന്നാത്തത് കുഴപ്പമില്ല. തനിക്ക് മീനിനോട് അറപ്പില്ല എന്നു കാണിക്കാൻ മീൻ തൊടാതെ കടലാസിൽ പൊതിഞ്ഞ് പിടിക്കുന്നതിൽ പ്രശ്നമില്ല.

പക്ഷേ, പെരുന്നാൾ ദിവസം ഒരു ചെമ്മരി ആട്ടിൻ കുട്ടിയുടെ പടം ഇട്ടിട്ടു “മേരിക്കുണ്ടൊയിരുന്നു ഒരു കുഞ്ഞാട്, ഇപ്പോഴില്ല കുഞ്ഞാട്, ഈദ് മുബാറക്” എന്ന് പോസ്റ്റ് ഇടണമെങ്കിൽ ഞെട്ടിക്കുന്ന മാനസികാവസ്ഥ ഉള്ള ആളാണിദ്ദേഹം.

കോൺഗ്രസിലല്ല, ബജ്രംഗദളിൽ ആണ് ഇദ്ദേഹം ചേരേണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News