കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്; വൈറല്‍ ഹാഷ്ടാഗ്

കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ പടത്തലവന്‍ പേടിത്തൊണ്ടനാണ്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞ് സധൈര്യം ബിജെപിയെയും ഫാസിസത്തെയും എതിര്‍ക്കാന്‍ പോയ രാഹുല്‍ പക്ഷേ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പേടിച്ചോടി മത്സരിക്കാന്‍ എത്തിയത് ബിജെപിക്ക് അടിത്തറ തന്നെ ഉടന്‍ പോകും എന്നുള്ള കേരളത്തില്‍ ആണ്.

അമേഠിയില്‍ പരാജയ ഭീതിയാണ് ഇതിന് കാരണമെന്നാണ് പൊതുവേ ഉള്ള സംസാരം. ഇത് ബിജെപി ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ആയുധമാക്കി കഴിഞ്ഞു.

ബിജെപിക്കതെിരെ ഘോര ഘോരം പ്രസംഗിക്കുന്ന രാഹുല്‍ എന്തിനാണ് കേരളത്തിലെത്തിയത് എന്ന ചോദ്യം പരക്കെ ഉയരുന്നു. അദ്ദേഹം കര്‍ണാടകയിലോ മറ്റോ മത്സരിച്ചെങ്കില്‍ ബിജെപിക്കെതിരായ യുദ്ധം എന്നെങ്കിലും പറയാമായിരുന്നു.

ഇതിപ്പോ ബിജെപിയെ പേടിച്ച് പൊടിക്ക് പോലും ബിജെപി ഇല്ലാത്ത സംസ്ഥാനത്ത് മത്സരിക്കുന്നത് പ്രധാനമന്ത്രി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ തോറ്റു എന്നൊരു ചീത്തപ്പേര് ഉണ്ടാകാതിരിക്കാന്‍ ആണെന്നാണ് പരക്കെ ഉള്ള പരിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News