രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരളത്തില്‍ രാഹുലിന്റെ വരവ് ചലനങ്ങള്‍ സൃഷ്ടിക്കില്ലെന്നും ആരാണ് കോണ്‍ഗ്രസിന്റെ ശത്രുവെന്ന് അവര്‍ തന്നെ പറയട്ടെയെന്നും യെച്ചൂരി പറഞ്ഞു.

തിരുവനന്തപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതുപക്ഷത്തിന്റെ മുഖ്യലക്ഷ്യം മോദിയെ തോല്‍പ്പിക്കുക എന്നാണ്.

എന്നാല്‍ കോണ്‍ഗ്രസിന്റെ തീരുമാനം അവര്‍ പറയണമെന്നും യെച്ചൂരി പറഞ്ഞു.രാഹുലിന്റെ വരവ് കേരളത്തില്‍ പ്രത്യേക ചലനങ്ങള്‍ ഒന്നും സൃഷ്ടിക്കില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

ആര്‍ എസ് എസ് അജണ്ട നടപ്പാക്കി ക!ഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മോദി ഇന്ത്യയെ തകര്‍ക്കുകയാണ് ചെയ്യുതത്.രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാത്ത സര്‍ക്കാരിനെ പുറത്താക്കുക എന്നത് രാജ്യത്തിന്റെ ഉടമകളായ ജനങ്ങലുടെ കടമയാണെന്നും ഇതിനായി തിരുവനന്തപുരത്തെ ഇടതു പക്ഷസ്ഥാനാര്‍ത്ഥി സി ദിവാകരനേയും കേരളത്തിലെ മറ്റ് ഇടതു പക്ഷസ്ഥാനാര്‍ത്ഥികളേയും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here