വീട്ടില്‍ കയറി കുട്ടികളെ കുളിപ്പിക്കുക, പച്ചക്കറി കുട്ട ചുമക്കുക, പലഹാരം പാകം ചെയ്ത് വിതരണം ചെയ്യുക എന്നിങ്ങനെ ഒരോ ഹോബിയാണ് ഈ സ്ഥാനാര്‍ഥിക്ക്

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ത്ഥിച്ച് ജനങ്ങളുടെ ഇടയിലേക്ക് എത്തുന്ന് സ്വാദഭാവികമാണ്. കേരളത്തില്‍ സ്ഥാനാര്‍ഥികള്‍ എത്തിയാലും അവര്‍ അധികം സ്‌നേഹ പ്രകടനങ്ങള്‍ ഒന്നും തന്നെ കാണിക്കാറില്ല.

എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക എന്നി സ്ഥലങ്ങളിലെ സ്ഥാനാര്‍ഥികള്‍ അവരുടെ സ്‌നേഹം ഒരിക്കലും മറച്ചു പിടിക്കാറുമില്ല എന്നതാണ് സത്യം. കുട്ടികളെ കുളിപ്പിക്കാന്‍ വരെ ഇവര്‍ തയ്യാറാവാറുണ്ട്. ചിലര്‍ വെറു പ്രഹസനവും മറ്റ് ചിലര്‍ അറിഞ്ഞ് ചെയ്യുന്നതുമാണ്.

ഇപ്പോള്‍ സ്ഥാനാര്‍ഥിയും നടനുമായ മന്‍സൂര്‍ അലീഖഖാന്‍ പ്രവര്‍ത്തികള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. തമിഴ്‌നാട്ടില്‍ ഡിന്‍ഡിഗല്‍ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം മത്സരിക്കുന്നത്.

ശുചീകരണതൊഴിലാളികളുടെ കൂടെ കൂടി ആയിരുന്നു ആദ്യ പ്രചരണം. പിന്നെ താന്‍ ചെല്ലുന്നിടത്ത് എല്ലാം എന്തേലും ഒക്കെ അദ്ദേഹം ചെയ്യാന്‍ തുടങ്ങി. വീട്ടിലെത്തി കുട്ടികളെ കുളിപ്പിക്കുക, പച്ചക്കറി കുട്ട ചുമക്കുക, പലഹാരം പാകം ചെയ്ത് എല്ലാവര്‍ക്കും നല്‍കുക എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ജോലികള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here