രാജകീയമായി സണ്‍റൈസേഴ്‌സ്; ബംഗ്ലൂരിന് മൂന്നാം തോല്‍വി

സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി. 232 റണ്‍സ് പിന്തുടര്‍ന്ന ബാഗ്ലൂര്‍ 113 റണ്‍സിന് പുറത്തായി.

നലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് നേടിയ നബിയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. സന്ദീപ് ശര്‍മ്മ 3 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വാര്‍ണറിന്റെയും ബെയര്‍‌സ്റ്റോയുടെയും സെഞ്ച്വറി മികവിലാണ് 231 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്.

ബാംഗ്ലൂരിന്റെ മൂന്നാം തോല്‍വിയാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News