എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് എറ്റുമാനൂരിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന് എറ്റുമാനൂരിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. സ്ഥാനാര്‍ത്ഥിയുടെ ജനപ്രിയത വിളിച്ചോതുന്നതായി മാറി ഓരോ സ്വീകരണ കേന്ദ്രങ്ങളും.

എല്‍ഡിഎഫ് മൂന്നാംഘട്ടപ്രചരണത്തിന്റെ ആദ്യഭാഗം പൂര്‍ത്തികരിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ വൈക്കത്ത് നിന്ന് രണ്ടാഘട്ട പ്രചാരണം തുടങ്ങി.

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്. കുമരകം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കൈപ്പുഴ തുടങ്ങി എല്ലായിടത്തും ആവേശകരമായിരുന്നു സ്വീകരണം.

സ്വീകരണത്തോടൊപ്പം പ്രളയകാലത്തെ രക്ഷകനായ വിഎന്‍ വാസവനെ ഓരോ കേന്ദ്രങ്ങളിലും ജനങ്ങള്‍ ഒഴുകിയെത്തി ആദരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ജനപ്രിയത വിളിച്ചോതുന്നതായി മാറി ഓരോ സ്വീകരണ കേന്ദ്രങ്ങളും.

നാടന്‍ പഴക്കുലകളും കരിക്കിന്‍ കുലകളുമൊക്കെ നല്‍കിയണ് നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ എതിരേറ്റത്. മിക്കയിടങ്ങളിലും സ്ത്രീകളുടേയും യുവാക്കളുടേയും പങ്കാളിത്വം സ്വീകരണത്തില്‍ ശ്രദ്ധേയമായി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടിന് ഉത്സവ ഛായ പകര്‍ന്ന നാട്ടിടവഴികളിലെ സ്‌നേഹ സാഗരം ഏറ്റുവാങ്ങി ആവേശകരമായിരുന്നു പര്യടനം. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ വൈക്കത്ത് നിന്ന് രണ്ടാഘട്ട പ്രചാരണം തുടങ്ങി.

ഉദ്ഘടനത്തിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടെത്തിയിട്ടും വൈക്കത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെയും പ്രചാരണ പരിപാടികളില്‍ നിന്ന വിട്ടുനിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News