തൊടുപുഴയില്‍ കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ കുട്ടികളുടെ അമ്മയ്ക്കെതിരേ ഭര്‍തൃപിതാവ് രംഗത്ത്. മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു എന്നാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു പറഞ്ഞത്.