”ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരന്‍, അതില്‍ അഭിമാനം”: മോദി

മുംബൈ: താന്‍ ടോയ്ലറ്റ് കാവല്‍ക്കാരനാണെന്ന് അവകാശപ്പെട്ട് നരേന്ദ്രമോദി. മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ടോയ്ലറ്റ് ചൗക്കിദാര്‍ ആണെന്ന പരാമര്‍ശം മോദി നടത്തിയത്.

”ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ടോയ്ലറ്റുകളുടെ കാവല്‍ക്കാരനാവുക വഴി കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് ഞാന്‍ സംരക്ഷിക്കുന്നത്.”- മോദി പറഞ്ഞു.

ശൗചാലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവല്‍ക്കാരനായി താന്‍ മാറിയെന്നും മോദി പ്രസംഗത്തില്‍ അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News