രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍ പൊട്ടിത്തെറി; രാഹുല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് പൃഥ്വിരാജ് ചൗഹാന്‍

മുംബൈ: രാഹുല്ക ഗാന്ധി കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന്‍.

രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഇത്രയും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിക്കുന്നത് ഇതാദ്യമാണ്.

ബിജെപി ദുര്‍ബലമായ കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് നിലവിലെ രാഷ്ട്രീയ പരിസ്ഥിതിയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും. രാഹുല്‍ ഗാന്ധിയുടെ ഈ തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇടതുപക്ഷവുമായി ധാരണയിലെത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെതിരെ ചൗഹാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നെങ്കിലും പരസ്യമായി പ്രതികരണം വരുന്നത് ഇതാദ്യമാണ്.

അതേസമയം ഇതേവിഷയത്തില്‍തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ഒളിയമ്പുമായി രംഗത്തെത്തി. അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദനിക്കും എന്നാലും പറയേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം താന്‍ പറയുമെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.

ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.

ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here