
ലക്നോ: കൊലയാളികളെ സ്വീകരിച്ച് മുന്‍ നിരയിലിരുത്തി ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടി.
വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്ന പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഖ് ലാക്കിന്റെ ഗ്രാമത്തില്‍ നടന്ന യോഗി ആഗിത്യനാഥിന്റെ പരുപാടിയിലാണ് അഖ് ലാഖ് വധക്കേസ് പ്രതികള്‍ മുന്‍ നിരയിലിരുന്ന് ആരവം മുഴക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസിലെ പ്രധാന പ്രതി വിശാല്‍ റാണ ഉള്‍പ്പെടെയുള്ള പ്രതികളാണ് മുന്‍നിരയിലിരുന്ന് ആരവം മുഴക്കിത്.
മേഖലയിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയ്ക്കു വേണ്ടി യോഗി ഗ്രേറ്റര്‍ നോയിഡയിലെ ബിസാര ഗ്രാമത്തില്‍ റാലി നടത്തവെയാണ് യുവാക്കള്‍ ചിത്രങ്ങളില്‍ കുരുങ്ങിയത്.
അഖ് ലാക്കിന്റെ കൊലപാതകം സംബന്ധിച്ച് റാലിയില്‍ യോഗി പരാമര്‍ശങ്ങളും നടത്തി. ബിസാരയില്‍ എന്തു സംഭവിച്ചെന്ന് എല്ലാവര്ക്കും ഓര്‍മയുണ്ടെന്നും സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തകരുടെ വികാരത്തെ പിടിച്ചു കെട്ടാനാണു ശ്രമിച്ചതെന്നും യോഗി പറഞ്ഞു.
കലാപങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിനെതിരേ കേസുകളെടുത്ത് കുറ്റക്കാരാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും തന്റെ ഭരണ കാലത്ത് സംസ്ഥാനത്ത് സാമുദായിക കലാപങ്ങളണ്ടായില്ലെന്നും യോഗി അവകാശപ്പെട്ടു.
2015 സെപ്റ്റംബറില്‍ ഈദ് ദിനത്തിലാണ് മുഹമ്മദ് അഖ് ലാക്ക് കൊല്ലപ്പെടുന്നത്. വീട്ടില്‍ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് അഖ് ലാക്കിനെ ഒരു സംഘം തല്ലിക്കൊല്ലുകയായിരുന്നു.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ എല്ലാവരും ബിസാര സ്വദേശികളാണ്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലുമാണ്. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. സംഭവത്തിന് പിന്നാലെ അഖ് ലാക്കിന്റെ കുടുംബം ഗ്രാമത്തില്‍നിന്നു പലായനം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here