സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ ഒഴിവുള്ള തസ്തികളിൽ നിയമനം നടത്താതെ ഒഴിച്ചിടാൻ മാനേജ്‍മെന്റിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആർ ടി സിയിൽ ഒഴിവുള്ള തസ്തികളിൽ നിയമനം നടത്താതെ ഒഴിച്ചിടാൻ മാനേജ്‍മെന്റിന് അവകാശം ഉണ്ടെന്നു സുപ്രീം കോടതി.

കെഎസ്ആ ർ ടി സിയിലെ കൊല്ലപ്പണിക്കാരുടെ നിയമനവും ആയി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി സാമ്പത്തിക പ്രതിസന്ധിയും, കൃത്യത ഇല്ലാത്ത തൊഴിലാളി ബസ് അനുപാതവും നിയമനം നടത്താതിരിക്കാൻ മതിയായ കാരണമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

തസ്തിക ഒഴിഞ്ഞു കിടക്കുന്നു എന്നത് നിയമനത്തിന് ഉള്ള അവകാശം അല്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് മാരായ അരുൺ മിശ്ര നവീൻ സിൻഹ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here